---
title: " സാന്‍ഡ് ബാങ്ക്‌സില്‍ പാര്‍ക്കിംഗ്  ഫീ ബോര്‍ഡുകള്‍ നശിപ്പിച്ചു"
english_title: "Parking at Sand Banks Fee boards destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4812/parking-at-sand-banks-fee-boards-destroyed"
published_at: "2021-10-12T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

#  സാന്‍ഡ് ബാങ്ക്‌സില്‍ പാര്‍ക്കിംഗ്  ഫീ ബോര്‍ഡുകള്‍ നശിപ്പിച്ചു

> **Lead Summary:** വടകര: സാന്‍ഡ് ബാങ്ക്‌സ് പരിസരത്തെ വാര്‍ഡുകളിലെ പ്രദേശവാസികളില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് വാങ്ങാതെ ടൂറിസ്റ്റുകളില്‍ നിന്നുമാത്രം പാര്‍ക്കിംഗ് ഫീസ് വാങ്ങാന്‍ വേണ്ടി സ്ഥാപിച്ച ബോര്‍ഡുകകള്‍ നശിപ്പിച്ചതായി പരാതി.

## Article Content

വടകര: സാന്‍ഡ് ബാങ്ക്‌സ് പരിസരത്തെ വാര്‍ഡുകളിലെ പ്രദേശവാസികളില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് വാങ്ങാതെ ടൂറിസ്റ്റുകളില്‍ നിന്നുമാത്രം പാര്‍ക്കിംഗ് ഫീസ് വാങ്ങാന്‍ വേണ്ടി സ്ഥാപിച്ച ബോര്‍ഡുകകള്‍ നശിപ്പിച്ചതായി പരാതി.

ബോര്‍ഡുകള്‍ നശിപ്പിച്ചതിനെതിരെ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നിയമാനുസൃതം പാര്‍ക്ക് ഫീസ് പിരി ക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഹരിയാലി ഹരിത കര്‍മ്മസേന ഡിടിപിസി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ക്കും വടകര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

പാര്‍ക്കിംഗിനായി നിയമാനുസൃതം ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുത്ത് ഫെബ്രുവരി പത്തിന് എഗ്രിമെന്റ് വെച്ച മുനിസിപ്പാലിറ്റിയിലെ കുടുംബശ്രീ സംവിധാനമായ ഹരിയാലി ഹരിത കര്‍മ്മ സേനയെ പാര്‍ക്കിംഗ്ഫീസ് പിരിക്കുന്നതില്‍ നിന്ന് ചിലര്‍ തടസ്സപ്പെടുത്തുകയാണെണ് . ഫെബ്രുവരി മുതല്‍ കോവിഡ് ലോക് ഡൗണ്‍ കാരണം പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിന് സാധിച്ചിരുന്നില്ല.

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ആണ് പാര്‍ക്കിംഗ് ഫീസ് ഈടാക്കി തുടങ്ങിയത്. കുട്ടികള്‍ കളിക്കുന്നതിന്നോ കളിസ്ഥലം സംരക്ഷിക്കുന്നതിനോ ഞങ്ങള്‍ എതിരല്ലെന്നും കുട്ടികള്‍ കളിക്കാത്ത ഞായറാഴ്ചകളില്‍ മാത്രം വാഹനങ്ങള്‍ അധികരിച്ചു വന്നാല്‍ അവിടെ പാര്‍ക്ക് ചെയ്യാം എന്ന് നേരത്തെ സര്‍വകക്ഷി യോഗം തീരുമാനിച്ചത് പ്രകാരമാണ് പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതെന്ന് ഹരിതകര്‍മ്മസേന സെക്രട്ടറി അനില പി. കെ യും പ്രസിഡണ്ട് അനിതാ വി. പിയും പ്രസ്താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4812/parking-at-sand-banks-fee-boards-destroyed)