---
title: "ക്ഷേത്ര റോഡിൽ ബ്രൗൺഷുഗറുമായി തലശ്ശേരി സ്വദേശി പിടിയിൽ "
english_title: "Thalassery resident arrested with brown sugar on Kshetra Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48160/thalassery-resident-arrested-with-brown-sugar-on-kshetra-road"
published_at: "2022-06-10T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2d0179350c_arrest.jpg"
keywords: []
---

# ക്ഷേത്ര റോഡിൽ ബ്രൗൺഷുഗറുമായി തലശ്ശേരി സ്വദേശി പിടിയിൽ 

> **Lead Summary:** **വടകര : **കേളുബസാറിൽനിന്ന് ശിവപുരം മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ 4.6 ഗ്രാം ബ്രൗൺഷുഗറുമായി തലശ്ശേരി സ്വദേശി എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി.

## Article Content

**വടകര : **കേളുബസാറിൽനിന്ന് ശിവപുരം മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ 4.6 ഗ്രാം ബ്രൗൺഷുഗറുമായി തലശ്ശേരി സ്വദേശി എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി.

എരുവട്ടി കാപ്പുമ്മൽ ചാലിൽ പുത്തൻപുരയിൽ പി. നവാസാ (43) ണ് പിടിയിലായത്. വടകര എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ പി.പി. വേണുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

പ്രിവെൻറീവ് ഓഫീസർ കെ.സി. കരുണൻ, ഗ്രേഡ് പ്രിവൻറീവ് ഓഫീസർ സി. രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രാകേഷ് ബാബു, ജി.ആർ. വിനീത്, മുസ്‌ബിൻ, അശ്വിൻ, ശ്യാംരാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48160/thalassery-resident-arrested-with-brown-sugar-on-kshetra-road)