---
title: "ഷാനവാസിന് അനധികൃത സമ്പാദ്യം; റെയിഡിൽ തെളിവുകൾ കിട്ടിയെന്ന് വിജിലൻസ് "
english_title: "Illegal savings for Shanavas; Vigilance says it found evidence in the raid"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48164/illegal-savings-for-shanavas-vigilance-says-it-found-evidence-in-the-raid"
published_at: "2022-06-10T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a2d2290c4dd_raid.jpg"
keywords: []
---

# ഷാനവാസിന് അനധികൃത സമ്പാദ്യം; റെയിഡിൽ തെളിവുകൾ കിട്ടിയെന്ന് വിജിലൻസ് 

> **Lead Summary:** **വടകര : **അഴിയൂർ സബ്‌രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് മൂരാട് ആറാംകണ്ടത്തിൽ എ.കെ. ഷാനവാസിന് അനധികൃത സമ്പാധ്യമുണ്ടെന്നും റെയിഡിൽ തെളിവുകൾ കിട്ടിയെന്നും വിജിലൻസ്.

## Article Content

**വടകര : **അഴിയൂർ സബ്‌രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് മൂരാട് ആറാംകണ്ടത്തിൽ എ.കെ. ഷാനവാസിന് അനധികൃത സമ്പാധ്യമുണ്ടെന്നും റെയിഡിൽ തെളിവുകൾ കിട്ടിയെന്നും വിജിലൻസ്.

ഓഫീസിലും വീട്ടിലുമായി വിജിലൻസ് റെയ്ഡ്. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് തുടങ്ങിയ പരിശോധന രാത്രി വൈകും വരെ നീണ്ടു. കോഴിക്കോട് വിജിലൻസ് ആൻഡ്‌ ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽസെൽ എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള 16 അംഗസംഘമാണ് പരിശോധന നടത്തിയത്. വനിതാ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.

നാലുവണ്ടികളിലായാണ് ഇവരെത്തിയത്. വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു പരിശോധന. വളരെക്കാലം വില്യാപ്പള്ളി രജിസ്ട്രാർ ഓഫീസിൽ ജോലിചെയ്ത ഷാനവാസ് അഴിയൂരിൽ എത്തിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48164/illegal-savings-for-shanavas-vigilance-says-it-found-evidence-in-the-raid)