---
title: "കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിച്ചു "
english_title: "Rescued the lamb that fell into the well"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48330/rescued-the-lamb-that-fell-into-the-well"
published_at: "2022-06-11T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4336b3136a_ATTINKUTTY.jpg"
keywords: []
---

# കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിച്ചു 

> **Lead Summary:** **കുറുന്തോടി :** അറുപതു അടി താഴ്ച ഉള്ള കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ഹെല്പ് ആൻഡ്‌ റെസ്ക്യൂ ടീം മണിയൂർ,എസ് കെ എസ് എസ് വിഖായ മണിയൂർ ക്ലസ്റ്റർ റെസ്ക്യൂ ടീമും ചേർന്ന് അതി സാഹസികമായി ജീവൻ രക്ഷിച്ചു .

## Article Content

**കുറുന്തോടി :** അറുപതു അടി താഴ്ച ഉള്ള കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ ഹെല്പ് ആൻഡ്‌ റെസ്ക്യൂ ടീം മണിയൂർ,എസ് കെ എസ് എസ് വിഖായ മണിയൂർ ക്ലസ്റ്റർ റെസ്ക്യൂ ടീമും ചേർന്ന് അതി സാഹസികമായി ജീവൻ രക്ഷിച്ചു .

ഇന്നലെ വൈകീട് നാലരമണിയോടെ ആയിരുന്നു അടിയാറമ്പത് മീത്തൽ വിനോദൻ്റെ വീട്ടിൽ വളർത്തുന്ന ആട് കിണറ്റിൽ വീണത്. സംഭവം അറിഞ്ഞ ഉടനെ ഹെൽപ് & റെസ്ക്യൂ ടീം എത്തി വേണ്ട പ്രവർത്തനം ചെയ്യുകയായിരുന്നു. അറുപതടി താഴ്ച ഉള്ള കിണറ്റിൽ ആവശ്യത്തിനുള്ള ഓക്സിജൻ ഉണ്ടായിരുന്നില്ല.

അത് കാരണത്താൽ ആട് കിടന്ന് പിടയുകയായിരുന്നു. ഈ കിണറ്റിലേക് റെസ്ക്യൂ ടീം അംഗങ്ങൾ ഇറങ്ങുകയായിരുന്നു.. സന്തോഷ്,ഹാഷിം കുറുന്തോടി,ജംഷാദ് പതിയാരക്കര,ഷുഹൈബ്,ഷംസീർ കുറുന്തോടി, എന്നിവർ നേതൃത്വം നൽകി.

വീട്ടുകാർക് ആടിനെ പുറത്ത് എടുത്തത് ഏറെ സന്തോഷകരമായി.ഇതിനും മുമ്പും ഇത്തരം പ്രവർത്തനങ്ങളിൽ റെസ്ക്യൂ ടീം ഇടപെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48330/rescued-the-lamb-that-fell-into-the-well)