---
title: "വർഗീയതക്കെതിരെ താക്കീതായി മുസ്ലിം യൂത്ത് ലീഗ് യുവ ജാഗ്രത റാലി "
english_title: "Muslim Youth League Youth Awareness Rally as a warning against communalism"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48449/muslim-youth-league-youth-awareness-rally-as-a-warning-against-communalism"
published_at: "2022-06-11T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a4c497e02ad_youth_league.jpg"
keywords: []
---

# വർഗീയതക്കെതിരെ താക്കീതായി മുസ്ലിം യൂത്ത് ലീഗ് യുവ ജാഗ്രത റാലി 

> **Lead Summary:** **വടകര : **ഫാഷിസം, ഹിംസാത്മക പ്രതിരോധം,മതനിരാസം എന്നിവക്കെതിരെ മത സഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗ് വടകര നിയോജക മണ്ഡലം കമ്മിറ്റി വടകരയിൽ നടത്തിയ യുവ ജഗ്രത റാലി ഉജ്ജ്വലമായി.

## Article Content

**വടകര : **ഫാഷിസം, ഹിംസാത്മക പ്രതിരോധം,മതനിരാസം എന്നിവക്കെതിരെ മത സഹോദര്യ കേരളത്തിനായി മുസ്ലിം യൂത്ത് ലീഗ് വടകര നിയോജക മണ്ഡലം കമ്മിറ്റി വടകരയിൽ നടത്തിയ യുവ ജഗ്രത റാലി ഉജ്ജ്വലമായി.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെച്ചു അന്വേഷണം നടത്തണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി വി കെ ഫൈസൽ ബാബു പറഞ്ഞു.

കേരളത്തെ ചേരി തിരിച്ചു നേട്ടം കൊയ്യാമെന്ന് വ്യാമോഹിക്കുന്നവർക്ക് ശക്തമായ തിരിച്ചടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പു വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഐക്യത്തിൻ്റെ മാതൃകയായി റാലിയുടെ മുന്നിൽ മൂന്ന് വിദ്യാർത്ഥികൾ അണിചേർന്നത് ശ്രദ്ധേയമായി.

പ്രസിഡന്റ്‌ സനീദ് എ വി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രെഷറർ പാറക്കൽ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.എം സി വടകര,രാഹുൽ മാങ്കൂട്ടത്തിൽ,ഒ കെ കുഞ്ഞബ്ദുള്ള,മിസ്ഹബ് കീഴരിയൂർ,ഇസ്മായിൽ ഏറാമല,ശുഹൈബ് കുന്നത്ത്,അഫ്നാസ് ചോറോട്,എൻ പി അബ്ദുള്ള ഹാജി,പി എം മുസ്തഫ മാസ്റ്റർ, ഷംസുദ്ദീൻ കൈനാട്ടി, സുബിൻ മടപ്പള്ളി,അൻസീർ പനോളി,എൻ പി ഹംസ മാസ്റ്റർ, താഹ പാക്കയിൽ,യൂനുസ് ആവിക്കൽ,മുനീർ പനങ്ങോട്ട് എന്നിവർ സംസാരിച്ചു. സിറാജ് ആർ, സഫീർ കെ കെ,മൻസൂർ ഒഞ്ചിയം, അർഷാദ് കണ്ണൂക്കര, നവാസ്, ജൗഹർ വെള്ളികുളങ്ങര,പി കെ മുജീബ് റഹ്മാൻ നഫ്‌സൽ വടകര, റാഷിദ് പനോളി, അൻസാർ മുകച്ചേരി,എന്നിവർ റാലിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48449/muslim-youth-league-youth-awareness-rally-as-a-warning-against-communalism)