---
title: "താലൂക്ക് ഓഫീസ്  ;  രണ്ടാഴ്ചക്കകം പ്ലാനും എസ്റ്റിമേറ്റും കലക്ടർക്ക് സമർപ്പിക്കും"
english_title: "Taluk Office; The plan and estimate will be submitted to the Collector within two weeks"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48584/taluk-office-the-plan-and-estimate-will-be-submitted-to-the-collector-within-two-weeks"
published_at: "2022-06-12T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a60b9128730_THALOOKK.jpg"
keywords: []
---

# താലൂക്ക് ഓഫീസ്  ;  രണ്ടാഴ്ചക്കകം പ്ലാനും എസ്റ്റിമേറ്റും കലക്ടർക്ക് സമർപ്പിക്കും

> **Lead Summary:** **വടകര: **കത്തി നശിച്ച താലൂക്ക് ഓഫീസ് നിലനിൽക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിക്കായുള്ള പ്രാഥമിക നടപടികൾ പൊതുമരാമത്ത് കെട്ടിട വിഭാഗം ആരംഭിച്ചു.

## Article Content

**വടകര: **കത്തി നശിച്ച താലൂക്ക് ഓഫീസ് നിലനിൽക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിക്കായുള്ള പ്രാഥമിക നടപടികൾ പൊതുമരാമത്ത് കെട്ടിട വിഭാഗം ആരംഭിച്ചു.

കഴിഞ്ഞ ശനിയാഴ്ച ചേർന്ന വടകര താലൂക്ക് വികസന സമിതി യോഗത്തിൽ സമിതി അംഗവും സി പി ഐ നേതാവുമായ പി സുരേഷ് ബാബു അവതരിപ്പിച്ച് വികസന സമിതി ഏക കണ്ഠമായി അംഗീകരിച്ച പ്രമേയത്തെ തുടർന്ന് റവന്യൂ മന്ത്രി ജില്ലാ കലക്ടർക്ക് നിൽകിയ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

പൊതുമരാമത്ത് കെട്ടിട വിഭാഗം റീജിനൽ ആർക്കിടെക്ച്ചർ, അസിസ്റ്റന്റ എക്സിക്യൂട്ടീവ് എഞ്ചനിയർ കൊയിലാണ്ടി, സബ് ഡിവിഷൻ എ ഇ വടകര എന്നിവർ സൈറ്റ് സന്ദർശിച്ച് പ്ലാനും എസ്റ്റിമേറ്റും ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കാനുള്ള നടപികൾ തുടങ്ങി. രണ്ടാഴ്ചക്കകം പ്ലാനും എസ്റ്റിമേറ്റും കലക്ടർക്ക് സമർപ്പിക്കും. ലാന്റ റവന്യൂ കമ്മീഷണർ മുഖാന്തിരം റവന്യൂ മന്ത്രിക്ക് സമർപ്പിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48584/taluk-office-the-plan-and-estimate-will-be-submitted-to-the-collector-within-two-weeks)