---
title: "സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനം വില്ല്യാപ്പള്ളിയിൽ"
english_title: "CPI Ayancherry Constituency Conference at Villapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48587/cpi-ayancherry-constituency-conference-at-villapally"
published_at: "2022-06-12T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a60e017c047_ek.jpg"
keywords: []
---

# സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനം വില്ല്യാപ്പള്ളിയിൽ

> **Lead Summary:** **വില്ല്യാപ്പള്ളി: **സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനം ജൂലൈ 16, 17 തിയ്യതികളിൽ വില്ല്യാപ്പള്ളിയിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**വില്ല്യാപ്പള്ളി: **സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനം ജൂലൈ 16, 17 തിയ്യതികളിൽ വില്ല്യാപ്പള്ളിയിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ പ്രവർത്തന പരിപാടി അവതരിപ്പിച്ചു.

കോറോത്ത് ശ്രീധരൻ , അഡ്വ. കെ പി ബിനൂപ്, ചന്ദ്രൻ പുതുക്കുടി, കേളോത്ത് സുനിൽ, എൻ എം രാജീവൻ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികൾ: ചന്ദ്രൻ പുതുക്കുടി (ചെയർമാൻ), എൻ എം വിമല, പി പ്രശാന്ത് കുമാർ, പി കെ അശോകൻ , എൻ നിംഷ (വൈസ് ചെയർമാൻമാർ) എൻ എം രാജീവൻ (കൺവീനർ), കെ എം സുനീഷ് കുമാർ , കേളോത്ത് സുനിൽ ,വി ടി കെ ബിജു (ജോ: കൺവീനർമാർ ) വി ബാലൻ മാസ്റ്റർ (ഖജാൻജി ) .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48587/cpi-ayancherry-constituency-conference-at-villapally)