---
title: "മുഖ്യമന്ത്രിക്ക് നേരെ വടകരയിലും യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം"
english_title: "Youth League black flag protest against CM in Vadakara too"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48590/youth-league-black-flag-protest-against-cm-in-vadakara-too"
published_at: "2022-06-12T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a61c5caae25_PRATHISHETHAM.jpg"
keywords: []
---

# മുഖ്യമന്ത്രിക്ക് നേരെ വടകരയിലും യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

> **Lead Summary:** **വടകര:** മുഖ്യമന്ത്രിക്ക് നേരെ വടകരയിലും യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം . സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വടകരയിലും ഇന്ന്‍ രാത്രിയില്‍ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം നടന്നത് .

## Article Content

**വടകര:** മുഖ്യമന്ത്രിക്ക് നേരെ വടകരയിലും യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം . സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വടകരയിലും ഇന്ന്‍ രാത്രിയില്‍ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം നടന്നത് .

മുഖ്യമന്ത്രിയും സുരക്ഷാ വാഹനങ്ങളും കടന്നു പോകുന്നതിനിടെയാണ് യൂത്ത് ലീഗ് കരിങ്കൊടി കാണിച്ചത് . സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കേരളമെമ്പാടും പ്രതിഷേധം ആളി പടരുകയാണ് .

മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രതിഷേധം തുടര്‍ന്നുവരുന്നത് . യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമിതി അംഗം ബവിത്ത് മലോൽ വി.കെ ഇസ്ഹാഖ് എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ സ്റ്റാന്റ് പരിസരത്ത് വച്ച് കരിങ്കൊടി കാട്ടിയത്. സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48590/youth-league-black-flag-protest-against-cm-in-vadakara-too)