---
title: "മന്ത്രി വടകരയിൽ; സഹകരണ ഭവൻ ഉദ്ഘാടനം നാളെ രാവിലെ     "
english_title: "Co-operative House inauguration tomorrow morning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48610/co-operative-house-inauguration-tomorrow-morning"
published_at: "2022-06-13T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a6a544938a4_bhavan.jpg"
keywords: []
---

# മന്ത്രി വടകരയിൽ; സഹകരണ ഭവൻ ഉദ്ഘാടനം നാളെ രാവിലെ     

> **Lead Summary:** **വടകര: **വടകര സർക്കിൾ സഹകരണ യൂണിയന്റെ താലൂക്ക്‌ ആസ്ഥാന മന്ദിരം ‘സഹകരണ ഭവൻ’ ഉദ്ഘാടനം 14ന് രാവിലെ 10.30ന്‌ മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കുമെന്ന് സഹകരണ സംഘം അസി. രജിസ്ട്രാർ ടി സുധീഷ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

## Article Content

**വടകര: **വടകര സർക്കിൾ സഹകരണ യൂണിയന്റെ താലൂക്ക്‌ ആസ്ഥാന മന്ദിരം ‘സഹകരണ ഭവൻ’ ഉദ്ഘാടനം 14ന് രാവിലെ 10.30ന്‌ മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കുമെന്ന് സഹകരണ സംഘം അസി. രജിസ്ട്രാർ ടി സുധീഷ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദേശീയ പാതയ്ക്ക് സമീപം ലിങ്ക് റോഡ് ജങ്‌ഷനിൽ 10.56 സെന്റിൽ വിശാലമായ കോൺഫറൻസ് ഹാൾ ഉൾപ്പടെയുള്ള മൂന്ന് നില കെട്ടിടമാണ് നിർമിച്ചത്.

ഒന്നരക്കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്. കെട്ടിട നിർമ്മാണത്തിനുള്ള തുക യൂണിയൻ അംഗങ്ങളായ താലൂക്കിലെ സഹകരണ സ്ഥാപനങ്ങളിൽ നിന്ന്‌ സംഭാവനയായാണ് സമാഹരിച്ചത്.

സംസ്ഥാന സഹകരണ യൂണിയൻ രണ്ടുലക്ഷം രൂപ ഗ്രാന്റായും അനുവദിച്ചു. സിവിൽ സ്റ്റേഷനിലെ അസി.രജിസ്ട്രാർ(ജനറൽ), ഓഡിറ്റ് വിഭാഗം എന്നീ ഓഫീസുകൾ സഹകരണ ഭവൻ കെട്ടിടത്തിലേക്ക് മാറും.

വാർത്താസമ്മേളനത്തിൽ ഭരണസമിതി അംഗങ്ങളായ വി പി കുഞ്ഞികൃഷ്ണൻ, ബാബു ഒഞ്ചിയം, എ കെ ശ്രീധരൻ, പി രമേഷ്ബാബു, പി രേഖ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48610/co-operative-house-inauguration-tomorrow-morning)