---
title: "മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ജനാധിപത്യകക്ഷികളുടെ കൂട്ടായ്മ അനിവാര്യം; എ.കെ. ശശീന്ദ്രൻ"
english_title: "Coalition of Democrats is essential for the recovery of secular India; A.K. Shashindran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48731/coalition-of-democrats-is-essential-for-the-recovery-of-secular-india-ak-shashindran"
published_at: "2022-06-13T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a74a2b6e7ce_anusmaranm.jpg"
keywords: []
---

# മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ജനാധിപത്യകക്ഷികളുടെ കൂട്ടായ്മ അനിവാര്യം; എ.കെ. ശശീന്ദ്രൻ

> **Lead Summary:** **കൊയിലാണ്ടി: **സമകാലീന ഭാരതം അപമാനഭാരത്താൽ തലകുനിക്കേണ്ട അവസ്ഥ ഭരണകൂടം സൃഷ്ടിക്കുമ്പോൾ മൗനികളായിരിക്കാൻ ജനാധിപത്യ കക്ഷികൾക്കാവില്ലെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു.

## Article Content

**കൊയിലാണ്ടി: **സമകാലീന ഭാരതം അപമാനഭാരത്താൽ തലകുനിക്കേണ്ട അവസ്ഥ ഭരണകൂടം സൃഷ്ടിക്കുമ്പോൾ മൗനികളായിരിക്കാൻ ജനാധിപത്യ കക്ഷികൾക്കാവില്ലെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു.

ഇത്തരം വർഗീയ ധ്രുവീകരണത്തിന്റെ വക്താക്കളെ ചെറുത്തു തോല്പിക്കാൻ ഇന്ത്യയിലെ ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൻ.സി.പിയുട നേതാവായിരുന്ന  എം.കെ. കൂഞ്ഞബ്ദുള്ളയുടെ 5-ാം ചരമവാർഷിക ദിനത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിന്റെയും പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടിക്കുള്ള ഉപഹാര സമർപ്പണത്തിന്റെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വന്മുഖം ഹൈസ്കൂളിലെ എൽ എസ് എസ് ,യു എസ് എസ് വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. എ.സി. ഷൺമുഖദാസ് പഠന കേന്ദ്രം പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

എൻ.സി.പി ജില്ലാ പ്രസിഡന്റ മുക്കം മുഹമ്മദ് അനുസ്മരണ ഭാഷണം നടത്തി. ചന്ദ്രശേഖരൻ തിക്കോടി, കെ.ടി.എം കോയ , എം.കെ മോഹനൻ (മെമ്പർ ഗ്രാമപഞ്ചായത്ത്), പി. ചാത്തപ്പൻ, നജീബ് തിക്കോടി കെ.കെ.ശ്രീഷു, സി. സത്യ ചന്ദ്രൻ , ഇ എസ് രാജൻ, ഒ.രാഘവൻ ,എം. എ. ഗംഗാധരൻ , പി.എം.ബി. നടേരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48731/coalition-of-democrats-is-essential-for-the-recovery-of-secular-india-ak-shashindran)