---
title: "ആയഞ്ചേരിയിൽ സി കണ്ണൻ സ്മാരകം നാടിന് സമർപ്പിച്ചു"
english_title: "C Kannan Memorial in Ayancherry was dedicated to Nadu"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48744/c-kannan-memorial-in-ayancherry-was-dedicated-to-nadu"
published_at: "2022-06-13T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a75a94d7071_smarakam.jpg"
keywords: []
---

# ആയഞ്ചേരിയിൽ സി കണ്ണൻ സ്മാരകം നാടിന് സമർപ്പിച്ചു

> **Lead Summary:** **വടകര: **ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച സി കണ്ണൻ്റെ സ്മരണക്കായി ചീക്കിലോട് നിർമ്മിച്ച സിപി എം ചീക്കിലോട് ബ്രാഞ്ച് ഓഫീസ്, സർഗ കലാസാംസ്കാരിക വേദി കെട്ടിടം സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ആയഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച സി കണ്ണൻ്റെ സ്മരണക്കായി ചീക്കിലോട് നിർമ്മിച്ച സിപി എം ചീക്കിലോട് ബ്രാഞ്ച് ഓഫീസ്, സർഗ കലാസാംസ്കാരിക വേദി കെട്ടിടം സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ സോമൻ അധ്യക്ഷനായി. സർഗ കലാ സാംസ്കാരിക വേദി ഓഫീസ് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു.

സിപിഐ എം ജില്ലാ സെക്രട്ടിയേറ്റംഗം സി ഭാസ്കരൻ ഫോട്ടോ അനാഛാദനം ചെയ്തു. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ ഉന്നത വിജയികളെയും ആരോഗ്യ പ്രവർത്തകരെയും അനുമോദിച്ചു.

നാസർ കൊളായി, ടി സി രമേശൻ എന്നിവർ സംസാരിച്ചു. എൻ കെ സുരേഷ് സ്വാഗതവും കെ രവീന്ദ്രൻ നന്ദിയും പറഞ്ഞു. പേരാമ്പ്ര വായ്പാട്ട് നാട്യസംഘത്തിൻ്റെ നാടൻപാട്ട് അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48744/c-kannan-memorial-in-ayancherry-was-dedicated-to-nadu)