---
title: "സഹകരണമന്ത്രി വിഎൻ വാസവൻ യുഎൽസിസിഎസ് സന്ദർശിച്ചു"
english_title: "Co-operation Minister VN Vasavan visited ULCCS"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48871/co-operation-minister-vn-vasavan-visited-ulccs"
published_at: "2022-06-14T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a86d3193e61_shivankutty.jpg"
keywords: []
---

# സഹകരണമന്ത്രി വിഎൻ വാസവൻ യുഎൽസിസിഎസ് സന്ദർശിച്ചു

> **Lead Summary:** **വടകര:** സഹകരണ-രജിസ്റ്റ്രേഷൻ മന്ത്രി വി.എൻ. വാസവൻ വടകര നാദാപുരം റോഡിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനം സന്ദർശിച്ചു.

## Article Content

**വടകര:** സഹകരണ-രജിസ്റ്റ്രേഷൻ മന്ത്രി വി.എൻ. വാസവൻ വടകര നാദാപുരം റോഡിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ആസ്ഥാനം സന്ദർശിച്ചു.

വടകര സർക്കിൽ സഹകരണ യൂണിയൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യാൻ വടകരയിൽ എത്തിയതായിരുന്നു മന്ത്രി. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയുടെ നേതൃത്വത്തിൽ ജീവനക്കാരും തൊഴിലാളികളും ചേർന്നു സ്വീകരിച്ചു.

ചെയർമാൻ മന്ത്രിക്ക് സ്നേഹോപഹാരവും സൊസൈറ്റിയെപ്പറ്റി തോമസ് ഐസക്കും മിഷേൽ വില്യംസും ചേർന്നു രചിച്ച ‘ബിൽഡിങ് ഓൾട്ടർനേട്ടീവ്സ്’ എന്ന പഠനഗ്രന്ഥവും സമ്മാനിച്ചു.

അരമണിക്കൂറോളം സൊസൈറ്റിയിൽ ചെലവഴിച്ച മന്ത്രി സൊസൈറ്റിയെപ്പറ്റി വിശദമായി മനസിലാക്കുകയും സൊസൈറ്റിയുടെ കോർപ്പറേറ്റ് വീഡിയോ കാണുകയും സന്ദർശകപുസ്തകത്തിൽ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

സൊസൈറ്റിയുടെ മാതൃകാപ്രവർത്തനശൈലിയെ പ്രശംസിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ അഭിമാനമാണ് ഈ സ്ഥാപനമെന്ന് അഭിപ്രായപ്പെട്ടു.

അസിസ്റ്റന്റ് സെക്രട്ടറി കെ.പി. ഷാബു, ജിഎം (ഫിനാൻസ്) കെ. പ്രവീൺ കുമാർ, സിജി‌എം റോഹൻ പ്രഭാകർ തുടങ്ങിയവരും ചർച്ചയിൽ പങ്കുകൊണ്ടു. സിപിഐ(എം) ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷും എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48871/co-operation-minister-vn-vasavan-visited-ulccs)