---
title: "സഹകരണ ഭവൻ തുറന്നു; സഹകരണ പ്രസ്ഥാനത്തെ തകർക്കാനാവില്ല - മന്ത്രി വാസവന്‍"
english_title: "Co-operative House opens; Co-operative movement cannot be destroyed - Minister Vasavan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/48906/co-operative-house-opens-co-operative-movement-cannot-be-destroyed-minister-vasavan"
published_at: "2022-06-14T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a8af32791f4_vasavan.jpg"
keywords: []
---

# സഹകരണ ഭവൻ തുറന്നു; സഹകരണ പ്രസ്ഥാനത്തെ തകർക്കാനാവില്ല - മന്ത്രി വാസവന്‍

> **Lead Summary:** **വടകര:** സഹകരണ മേഖലയെ രക്ഷിക്കാന്‍ നിയമ ഭേദഗതികൾ ഉള്‍പ്പെടെ പരിഷ്‌കരിക്കുന്നതിന് കരട് തയ്യാറായി കഴിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാകില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏത് തരത്തിലുള്ള ശ്രമമുണ്ടായലും അതിനെ തട്ടി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

## Article Content

**വടകര:** സഹകരണ മേഖലയെ രക്ഷിക്കാന്‍ നിയമ ഭേദഗതികൾ ഉള്‍പ്പെടെ പരിഷ്‌കരിക്കുന്നതിന് കരട് തയ്യാറായി കഴിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കുമാകില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏത് തരത്തിലുള്ള ശ്രമമുണ്ടായലും അതിനെ തട്ടി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആസ്ഥാനമന്ദിരമായ സഹകരണ ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കെ കെ രമ എം എല്‍ എ അധ്യക്ഷയായി.

നിക്ഷേപ സമാഹരണ അവാര്‍ഡുകള്‍ എം എല്‍ എമാരായ ഇ കെ വിജയന്‍,കെ പി കുഞ്ഞമ്മദ്കുട്ടി,നഗരസഭാ ചെയര്‍പെഴ്‌സണ്‍ കെ പി ബിന്ദു,മനയത്ത് ചന്ദ്രന്‍,വി വിജയന്‍ എന്നിവര്‍ വിതരണം ചെയ്തു.

ജോ. രജിസ്ട്രാർ ബി സുധ, രമേശൻ പാലേരി, സി കെ നാണു, പി കെ ദിവാകരൻ, ടി പി ശ്രീധരൻ, ഒള്ളൂർ ദാസൻ, സി ഭാസ്കരൻ, ഇ അരവിന്ദാക്ഷൻ, എ ടി ശ്രീധരൻ, അഡ്വ. ഐ മൂസ തുടങ്ങിയവർ സംസാരിച്ചു.

സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ വി പി കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/48906/co-operative-house-opens-co-operative-movement-cannot-be-destroyed-minister-vasavan)