---
title: "തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍   നവരാത്രി ആഘോഷം തുടങ്ങി"
english_title: "navarathri celebration thodannue temple "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4905/navarathri-celebration-thodannue-temple"
published_at: "2021-10-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616672684b4bb_thodannur temple .jpg"
keywords: []
---

# തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍   നവരാത്രി ആഘോഷം തുടങ്ങി

> **Lead Summary:** **തോടന്നൂര്‍: **തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി. വിശേഷാല്‍ പൂജകള്‍. സരസ്വതീപൂജ, ക്ഷേത്ര ചടങ്ങുകള്‍ എന്നിവ ആരംഭിച്ചു. ക്ഷേത്രം മേല്‍ശാന്തി പെരുമ്പള്ളി ഇല്ലം പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വം നിര്‍വഹിക്കും. ഇന്ന് ഗ്രന്ഥം വെപ്പ്. ആരംഭിക്കും. പുസ്തകം പൂജക്ക് വെക്കാനാഗ്രഹിക്കുന്നവര്‍ പുസ്തകം പേരും മൊബൈല്‍ നമ്പരും എഴുതിയ സ്ലിപ്പ് പതിച്ച് ഇന്ന് വൈകിട്ട് 6 മണിക്ക് മുമ്പായി ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാഎത്തിക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**തോടന്നൂര്‍: **തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി. വിശേഷാല്‍ പൂജകള്‍. സരസ്വതീപൂജ, ക്ഷേത്ര ചടങ്ങുകള്‍ എന്നിവ ആരംഭിച്ചു. ക്ഷേത്രം മേല്‍ശാന്തി പെരുമ്പള്ളി ഇല്ലം പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വം നിര്‍വഹിക്കും. ഇന്ന് ഗ്രന്ഥം വെപ്പ്. ആരംഭിക്കും. പുസ്തകം പൂജക്ക് വെക്കാനാഗ്രഹിക്കുന്നവര്‍ പുസ്തകം പേരും മൊബൈല്‍ നമ്പരും എഴുതിയ സ്ലിപ്പ് പതിച്ച് ഇന്ന് വൈകിട്ട് 6 മണിക്ക് മുമ്പായി ക്ഷേത്രത്തില്‍ എത്തിക്കേണ്ടതാഎത്തിക്കേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നാളെ ആയുധ പൂജ. വൈകിട്ട് മുതല്‍ വാഹനപൂജ ആരംഭിക്കും. വാഹനപൂജ മറ്റന്നാള്‍ രാവിലെ 11 മണി വരെ തുടരും. മറ്റന്നാള്‍ വിജയദശമി .കുട്ടികളെ എഴുത്തിനിരുത്താം. എഴുത്തിനിരുത്ത് രാവിലെ 9 മണി മുതല്‍ തുടങ്ങും.വിജയദശമി ദിവസം രാവിലെ 10 മണിക്ക് ക്ഷേത്രത്തിലേക്ക് വെബ് സൈറ്റ് നിര്‍മ്മിച്ചു നല്‍കിയ 9 വയസ്സ്‌കാരന്‍ അഭിഷേക്‌സല്‍ മേഷിനെ അനുമോദിക്കും.

ക്ഷേത്രം ഓഡിറ്റോറിയം രണ്ടാം നിലയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം ഊരാളനും സംഗീതജ്ഞനുമായ ശ്രീ.സതീശന്‍ നമ്പൂതിരി ഉപഹാരം നല്‍കും. പ്രമുഖ വ്യക്തിത്വങ്ങളായ സര്‍വ്വ ശ്രീ: പി.മാധവ കുറുപ്പ്, ആര്‍.പി രാമചന്ദ്രന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍ പയ്യട, കെ .പി ചന്ദന്‍, ടി.സി സത്യനാഥന്‍ മാസ്റ്റര്‍, അമ്മിണി ടീച്ചര്‍, ഇ കൃഷ്ണന്‍ മാസ്റ്റര്‍, കെ.കെ ശ്രീധരന്‍ എന്നിവര്‍ പ്രസംഗിക്കും. ക്ഷേത്രം മേല്‍ശാന്തി പ്രസാദ് നമ്പൂതിരി ഭദ്രദീപം തെളിയിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4905/navarathri-celebration-thodannue-temple)