---
title: "ഒരാൾക്ക് പരീക്ഷ എഴുതാനായില്ല: ഓർക്കാട്ടേരിയുടെ നൂറുമേനിയുടെ പെരുമ നഷ്ടമായി"
english_title: "One could not write the exam: Orkatteri lost the grandeur of the hundred"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49053/one-could-not-write-the-exam-orkatteri-lost-the-grandeur-of-the-hundred"
published_at: "2022-06-15T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9c58141da5_OORKKATTERI_SCHOOL.jpg"
keywords: []
---

# ഒരാൾക്ക് പരീക്ഷ എഴുതാനായില്ല: ഓർക്കാട്ടേരിയുടെ നൂറുമേനിയുടെ പെരുമ നഷ്ടമായി

> **Lead Summary:** **ഏറാമല: ** വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയ്ക്ക് നൂറു മേനി വിജയം സ്വന്തമാക്കുന്ന ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസിന് രജിസ്റ്റർ ചെയ്ത ഒരു കുട്ടിക്ക് മുഴുവൻ പരീക്ഷയും എഴുതാൻ കഴിയാത്തതിനാൽ പെരുമ നഷ്ടമായി.

## Article Content

**ഏറാമല: ** വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയ്ക്ക് നൂറു മേനി വിജയം സ്വന്തമാക്കുന്ന ഓർക്കാട്ടേരി കെ കെ എം ജി വി എച്ച് എസ് എസിന് രജിസ്റ്റർ ചെയ്ത ഒരു കുട്ടിക്ക് മുഴുവൻ പരീക്ഷയും എഴുതാൻ കഴിയാത്തതിനാൽ പെരുമ നഷ്ടമായി.

ഇത്തവണ 218 കുട്ടികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. കർണാടക സ്വദേശിനിയായ വിദ്യാർത്ഥിയുടെ പിതാവിന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ബാംഗ്ലൂരിലേക്ക് പോയതിനാൽ മുഴുവൻ പരീക്ഷയും എഴുതാൻ കഴിഞ്ഞില്ല.

എഴുതിയ നാല് വിഷയങ്ങളിലും കുട്ടിക്ക് ഉയർന്ന ഗ്രേഡ് നേടാനും കഴിഞ്ഞു. മുഴുവൻ വിഷയങ്ങളും എഴുതിയ 217 കുട്ടികളും വിജയിച്ചു.

32 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും, 18 കുട്ടികൾക്ക് 9 വിഷയങ്ങളിലും എ പ്ലസ് നേടാൻ കഴിഞ്ഞു. വിജയികളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ പിടിഎയും അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49053/one-could-not-write-the-exam-orkatteri-lost-the-grandeur-of-the-hundred)