---
title: "എസ് എസ് എൽ സി റിസൽട്ടിൽ ചരിത്ര നേട്ടം ആവർത്തിച്ച് മേമുണ്ട സ്കൂൾ"
english_title: "Memunda School repeats historic achievement in SSLC result"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49067/memunda-school-repeats-historic-achievement-in-sslc-result"
published_at: "2022-06-15T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9dfdc20c73_MEMUNDA.jpg"
keywords: []
---

# എസ് എസ് എൽ സി റിസൽട്ടിൽ ചരിത്ര നേട്ടം ആവർത്തിച്ച് മേമുണ്ട സ്കൂൾ

> **Lead Summary:** **വടകര:** ഈ വർഷത്തെ എസ് എസ് എൽ സി റിസൽട്ട് വന്നപ്പോൾ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് മിന്നും വിജയം. തുടർച്ചയായി ഈ വർഷവും എസ് എസ് എൽ സിക്ക് 100% വിജയം കരസ്ഥമാക്കി മേമുണ്ട സ്കൂൾ.

## Article Content

**വടകര:** ഈ വർഷത്തെ എസ് എസ് എൽ സി റിസൽട്ട് വന്നപ്പോൾ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് മിന്നും വിജയം. തുടർച്ചയായി ഈ വർഷവും എസ് എസ് എൽ സിക്ക് 100% വിജയം കരസ്ഥമാക്കി മേമുണ്ട സ്കൂൾ.

834 വിദ്യാർത്ഥികളാണ് ഈ വർഷം മേമുണ്ടയിൽ പരീക്ഷ എഴുതിയത്. കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതി 100% വിജയം കരസ്ഥമാക്കിയ വിദ്യാലയമാണ് മേമുണ്ട .

സംസ്ഥാനത്തെ തന്നെ മികച്ച വിജയമാണിത്. മേമുണ്ടയിലെ 108 വിദ്യാർത്ഥികൾ ഫുൾ A+ നേടിയപ്പോൾ, 54 വിദ്യാർത്ഥികൾക്ക് 9 A+ ഉം ലഭിച്ചു.

വിജയിച്ച വിദ്യാർത്ഥികളെയും, അവരെ ഇതിന് പ്രാപ്തരാക്കിയ അധ്യാപകരെയും പി ടി എ യും മാനേജ്മെന്റും ചേർന്ന് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49067/memunda-school-repeats-historic-achievement-in-sslc-result)