---
title: "വഴിതെറ്റി പോകുന്ന ബാല്യത്തെ സ്വധർമ്മാചരണത്തിലൂടെ വീണ്ടെടുക്കുക; ബാലഗോകുലം"
english_title: "Recover a lost child through self-sacrifice"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49074/recover-a-lost-child-through-self-sacrifice"
published_at: "2022-06-15T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62a9e685c6947_.jpg"
keywords: []
---

# വഴിതെറ്റി പോകുന്ന ബാല്യത്തെ സ്വധർമ്മാചരണത്തിലൂടെ വീണ്ടെടുക്കുക; ബാലഗോകുലം

> **Lead Summary:** **വടകര:** സമകാലീന സമൂഹത്തിൽ കുട്ടികളുടെ അബന്ധ സഞ്ചാരത്തെ സ്വധർമ്മാചരണത്തിലൂടെ വീണ്ടെടുക്കണമെന്ന് ബാലഗോകുലം വടകര ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . സമ്മേളനം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മാസ്റ്റർ സാരംഗ് രാജീവ് ഉദ്ഘാടനം ചെയ്തു .

## Article Content

**വടകര:** സമകാലീന സമൂഹത്തിൽ കുട്ടികളുടെ അബന്ധ സഞ്ചാരത്തെ സ്വധർമ്മാചരണത്തിലൂടെ വീണ്ടെടുക്കണമെന്ന് ബാലഗോകുലം വടകര ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . സമ്മേളനം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മാസ്റ്റർ സാരംഗ് രാജീവ് ഉദ്ഘാടനം ചെയ്തു .

പി. കെ പ്രമോദ് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന സഹ ഭഗിനിപ്രമുഖ് ജയശ്രീ ഗോപീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി . സമ്മേളനത്തിൻ്റെ ഭാഗമായി വടകരയിലെ സാഹിത്യകാരൻമാരെ പത്മശ്രീ മീനാക്ഷി ഗുരുക്കൾ പൊന്നാടയണിയിച്ച് ആദരിച്ചു .

ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ , ഡോ. രാം ശക്തി , ഡോ. ശ്രീധരൻ പൂലൂർ , വിനോദ് വടകര , ടി .പി . രാധാകൃഷണൻ മാസ്റ്റർ , പി .കെ ബിന്ദു ടീച്ചർ , ദീപ്തി രമീഷ് , ശ്രീമതി ദീപ കുനിയിൽ സംഗീത ബാല പ്രതിഭയായ മാസ്റ്റർ സാരംഗ് രാജീവും ബാലഗോകുലത്തിൻ്റെ ആദരവ് ഏറ്റുവാങ്ങി.

സമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന സെക്രട്ടറി എൻ .എം . സദാനന്ദൻ , സംസ്ഥാന സമിതി അംഗം സ്മിത വത്സലൻ , മയിൽപ്പീലി ചീഫ് എഡിറ്റർ ശ്രീ സി. കെ ബാലകൃഷ്ണൻ , മേഖലാ സെക്രട്ടറി പി പ്രശോഭ് മാസ്റ്റർ ,സംഘടനാ സെക്രട്ടറി കൈലാസ് കുമാർ ,മേഖലാ സമിതി അംഗം പി എം പ്രമോദ് , ജില്ലാ രക്ഷാധികാരി എൻ .കെ .പത്മപ്രഭ , ഉപാധ്യക്ഷൻ ആർ .മോഹനൻ ,സെക്രട്ടറി വി .വി സുരേന്ദ്രൻ ,ഭഗിനിപ്രമുഖ് ബിന്ദു സുരേഷ് ,ഖജാൻജി സിജിത് കുമാർ , വിനോദ് കുറ്റിയിൽ ,കെ .പ്രകാശൻ മാസ്റ്റർ , ആര്യാ മുരളി എന്നിവർ സംസാരിച്ചു .

പുതിയ ജില്ലാ ഭാരവാഹികളായി പത്മശ്രീ മീനാക്ഷി ഗുരുക്കൾ, എൻ കെ പത്മപ്രഭ (രക്ഷാധികാരികൾ ),പി .കെ . പ്രമോദ് കുമാർ (അധ്യക്ഷൻ ), ആർ മോഹനൻ , ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ (ഉപാധ്യക്ഷൻമാർ),വി .വി . സുരേന്ദ്രൻ (സെക്രട്ടറി),സിജിത് കുമാർ പി (ഖജാൻജി ),പി കെ ബിന്ദു ടീച്ചർ ( ഭഗിനിപ്ര മുഖ് ), നിഖിന മധു (സഹ ഭഗിനി പ്രമുഖ് ),ജയപ്രകാശ് ഉച്ചുമ്മൽ ( സമിതി അംഗം) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49074/recover-a-lost-child-through-self-sacrifice)