---
title: "മാതൃകയിൽ തെങ്ങ് ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് നാളീകേര കർഷക സമതി "
english_title: "Coconut Farmers' Committee wants to set up a coconut research center on the model"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/492/coconut-farmers-committee-wants-to-set-up-a-coconut-research-center-on-the-model"
published_at: "2021-09-29T22:14:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6154982846429_.jpg"
keywords: []
---

# മാതൃകയിൽ തെങ്ങ് ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് നാളീകേര കർഷക സമതി 

> **Lead Summary:** **വടകര: ** നെല്ല് ഗവേഷണത്തിന്റെ മാതൃകയിൽ തെങ്ങ് ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നാളീകേര കർഷക സംഘമം ആവശ്യപ്പെട്ടു. നാളീകേര കാർഷിക മേഖലയിൽ കേര കർഷകരുടെ സ്വതന്ത്ര കൂട്ടായ്മയായ നാളീകേര കർഷക സമതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ പന്ത്രണ്ടാം സ്ഥാപക ദിനാചരണം ആചരിച്ചു.

## Article Content

**വടകര: ** നെല്ല് ഗവേഷണത്തിന്റെ മാതൃകയിൽ തെങ്ങ് ഗവേഷണ കേന്ദ്രങ്ങൾ ആരംഭിക്കണമെന്ന് നാളീകേര കർഷക സംഘമം ആവശ്യപ്പെട്ടു. നാളീകേര കാർഷിക മേഖലയിൽ കേര കർഷകരുടെ സ്വതന്ത്ര കൂട്ടായ്മയായ നാളീകേര കർഷക സമതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ പന്ത്രണ്ടാം സ്ഥാപക ദിനാചരണം ആചരിച്ചു.

വടകര ആലക്കൽ റസിഡൻസി ഓഡിറേറായത്തിൽ നടത്തി ദിനാചരണം മുൻ എംഎൽഎ അഡ്വ.എം.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. എസ് സി എഫ് എ സംസ്ഥാന പ്രസിഡണ്ട് ഇളമന ഹരിദാസ് അദ്ധ്യക്ഷനായി.

മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം പി ബാലൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം എൻ എം വി മല , സംസ്ഥാന ജനറൽ സിക്രട്ടറി കെ.എം സുരേഷ് ബാബു, ഉഷ സി നമ്പ്യാർ ജില്ലാ ജനറൽ സെക്രട്ടറി കൊല്ലം കണ്ടി വിജയൻ, കെ എം വേലായുധൻ ശ്രീനി നടുവത്തൂർ , സംസ്ഥാന സെക്രട്ടറി പി.പി രാമകൃഷണൻ, സി ഐ ബാബു , സംസ്ഥാന സെക്രട്ടറി കെ.പി കൃഷ്ണവേണി വടകര വിജയൻ ദേവരാജ് കെ വി സി പത്യേയി ടി എം ലക്ഷ്മി സുരേഷ് ചേവായൂർ രമേഷ് എൻ എം എന്നിവർ സംസാരിച്ചു.

വളം കീടനാശിനി വിത്ത് തൈകൾ തുടങ്ങിയ കാർഷികോപാധികളുടെ ഗുണമേൻമ ഉറപ്പു വരുത്തുന്നതിനും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ കർഷകർക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ നഴ്സറി ആക്ട് നടപ്പിലാക്കണമെന്നും നാളികേരകർഷക സമതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/492/coconut-farmers-committee-wants-to-set-up-a-coconut-research-center-on-the-model)