---
title: "മണിയൂരില്‍  62 കുടുബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കും"
english_title: "62 families will get ration card in maniyoor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4920/62-families-will-get-ration-card-in-maniyoor"
published_at: "2021-10-13T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61667fe16d546_t k asharaf photo .jpg"
keywords: []
---

# മണിയൂരില്‍  62 കുടുബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കും

> **Lead Summary:** മണിയൂര്‍ : മണിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇനി എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ്്. വാടക വീട് , വാടക ക്വാര്‍ട്ടേര്‍സ് ,കുടില്‍, ഷെഡ്,പുറമ്പോക്ക് ഭൂമി , റോഡരിക് എന്നിവിടങ്ങളില്‍ താമസിക്കുന്നവരും തണ്ണീര്‍ത്തടം , സി ആര്‍ സെഡ് ഡാറ്റ ബാങ്ക് എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി ,കൈവശ രേഖ ലഭിക്കാന്‍ പ്രയാസമുള്ള ഭൂമി തുടങ്ങിയ ന്യായമായ കാരണങ്ങളില്‍ വീട്ട് നമ്പര്‍ ലഭിക്കാത്തവരും കാലാകാലമായി റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി മീനത്ത് കരയില്‍ വച്ച് സിറ്റിങ്ങ് നടത്തി .

## Article Content

മണിയൂര്‍ : മണിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇനി എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ്്. വാടക വീട് , വാടക ക്വാര്‍ട്ടേര്‍സ് ,കുടില്‍, ഷെഡ്,പുറമ്പോക്ക് ഭൂമി , റോഡരിക് എന്നിവിടങ്ങളില്‍ താമസിക്കുന്നവരും തണ്ണീര്‍ത്തടം , സി ആര്‍ സെഡ് ഡാറ്റ ബാങ്ക് എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി ,കൈവശ രേഖ ലഭിക്കാന്‍ പ്രയാസമുള്ള ഭൂമി തുടങ്ങിയ ന്യായമായ കാരണങ്ങളില്‍ വീട്ട് നമ്പര്‍ ലഭിക്കാത്തവരും കാലാകാലമായി റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായി മീനത്ത് കരയില്‍ വച്ച് സിറ്റിങ്ങ് നടത്തി .

പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് പരിപാടി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ മൂഴിക്കല്‍ പ്രമോദ് അദ്ധ്യക്ഷനായി ടി.എസ് ഒ സജി വന്‍ ടി.സി സ്വാഗതം പറഞ്ഞു എ.ടി.എസ് ഒ സീമ പി കാര്യങ്ങള്‍ വിശദീകരിച്ചു.

റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സജീഷ് കെ പി നന്ദി പറഞ്ഞു സിറ്റിംഗില്‍ പങ്കെടുത്ത വിവിധ കാരണങ്ങളാല്‍ റേഷന്‍ കാര്‍ഡില്ലാത്ത 62 കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നതിനായുള്ള അംഗികാരം നല്‍കി ഈ കടുംബങ്ങള്‍ക്ക് സപ്ലെ ഓഫിസില്‍ വരാതെ തന്നെ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ എടുക്കുന്ന മുറയ്ക് ഉടന്‍ തന്നെ റേഷന്‍ കാര്‍ഡ് പ്രിന്റ്റ് ചെയ്ത് ലഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4920/62-families-will-get-ration-card-in-maniyoor)