---
title: "വടകരയില്‍ നിന്നും എക്‌സൈസ് കഞ്ചാവ് ചെടി കണ്ടെത്തി"
english_title: "Excise team from Vadakara Cannabis plant found"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4926/excise-team-from-vadakara-cannabis-plant-found"
published_at: "2021-10-13T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61668371e8d80_kanjavu .jpg"
keywords: []
---

# വടകരയില്‍ നിന്നും എക്‌സൈസ് കഞ്ചാവ് ചെടി കണ്ടെത്തി

> **Lead Summary:** വടകര: ദേശീയ പാതാ ബൈപ്പാസില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി . വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

## Article Content

വടകര: ദേശീയ പാതാ ബൈപ്പാസില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി . വടകര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

വടകര ഫയര്‍ സ്റ്റേഷന്‍ റോഡിനും പെരുവട്ടം താഴെ ട്രാഫിക്ക് ജഗ്ഷനുമിടയില്‍ നാഷണല്‍ ഹൈവേയോട് ചേര്‍ന്ന കുറ്റിക്കാടുകള്‍ക്ക് ഇടയില്‍ ആണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

എകദേശം 2 മിറ്ററോളം വരുന്ന കഞ്ചാവ് ചെടി ആണ് കണ്ടെത്തിയത്.

റെയ്ഡില്‍ അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍ ,പ്രിവന്റവ് ഓഫിസന്മാരായ ഷൈജു.കെ , അജയകുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസന്മാരിയ മുസ്ബിന്‍, അശ്വിന്‍ എക്‌സൈസ് ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4926/excise-team-from-vadakara-cannabis-plant-found)