---
title: "പ്രതിസന്ധി; ഫ്ലോർമില്ലുകൾക്ക് ദൂരപരിധി നിശ്ച്ചയിക്കണം -കെ. മുരളീധരൻ എം.പി "
english_title: "Crisis; The distance limit for floor mills should be -K. Muraleedharan MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49308/crisis-the-distance-limit-for-floor-mills-should-be-k-muraleedharan-mp"
published_at: "2022-06-17T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac07ea9cadb_muraleedharan.jpg"
keywords: []
---

# പ്രതിസന്ധി; ഫ്ലോർമില്ലുകൾക്ക് ദൂരപരിധി നിശ്ച്ചയിക്കണം -കെ. മുരളീധരൻ എം.പി 

> **Lead Summary:** **വടകര : **ദൂരപരിധിയില്ലാതെ അടുത്തടുത്തായി പുതിയ മില്ലുകൾ വരുന്നതുകാരണം ഫ്ലോർമിൽ മേഖല തകർച്ചയെ നേരിടുകയാണെന്നും ഇത് പരിഹരിക്കാൻ നടപടിവേണമെന്നും കെ. മുരളീധരൻ എം.പി. പറഞ്ഞു.

## Article Content

**വടകര : **ദൂരപരിധിയില്ലാതെ അടുത്തടുത്തായി പുതിയ മില്ലുകൾ വരുന്നതുകാരണം ഫ്ലോർമിൽ മേഖല തകർച്ചയെ നേരിടുകയാണെന്നും ഇത് പരിഹരിക്കാൻ നടപടിവേണമെന്നും കെ. മുരളീധരൻ എം.പി. പറഞ്ഞു.

കേരള സംസ്ഥാന ചെറുകിട ഫ്ലോർ, റൈസ് ആൻഡ് ഓയിൽ മില്ലേഴ്‌സ് അസോസിയേഷൻ വടകര താലൂക്ക് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു. കെ.കെ. രമ എം.എൽ.എ. അധ്യക്ഷയായി.

സംസ്ഥാന സെക്രട്ടറി പി.എസ്. ശ്രീലാൽ, പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനപ്രസിഡന്റ് എം.കെ. ഹരീന്ദ്രനാഥ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

വി.പി. പ്രകാശൻ, ടി. രാജേഷ്, പി.പി. സുഹാസൻ, സെയ്തൂട്ടി ഹാജി, ടി. മൊയ്തീൻഹാജി, സത്യൻ മയ്യന്നൂർ, ടി.കെ. ഷാജി, രാജൻ കല്ലാച്ചി, പി. ശ്രീജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49308/crisis-the-distance-limit-for-floor-mills-should-be-k-muraleedharan-mp)