---
title: "ചോറോട് സ്ഥലം മാറിപ്പോകുന്ന  ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി"
english_title: "Farewell was organized for the employees in chorode garama panchayath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4940/farewell-was-organized-for-the-employees-in-chorode-garama-panchayath"
published_at: "2021-10-13T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166a01a3eb4f_sent off chorode panchayath .jpg"
keywords: []
---

# ചോറോട് സ്ഥലം മാറിപ്പോകുന്ന  ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

> **Lead Summary:** കൈനാട്ടി: ചോറോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ജീവനക്കാര്‍ക്ക് ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. സെക്രട്ടറി പി.പ്രദീപ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വി.ശ്രീകല, ക്ലര്‍ക്കുമാരായ രജീഷ് പി.ബി., ജിത എസ് നായര്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

## Article Content

കൈനാട്ടി: ചോറോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ജീവനക്കാര്‍ക്ക് ഭരണ സമിതിയും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. സെക്രട്ടറി പി.പ്രദീപ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വി.ശ്രീകല, ക്ലര്‍ക്കുമാരായ രജീഷ് പി.ബി., ജിത എസ് നായര്‍ എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി. വൈസ് പ്രസിഡണ്ട്  രേവതി പെരുവാണ്ടിയില്‍,സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.മധുസൂദനന്‍, സി.നാരായണന്‍ മാസ്റ്റര്‍, ശ്യാമള പൂവ്വേരി, മെമ്പര്‍മാരായ കെ.കെ. റിനീഷ്, അബൂബക്കര്‍ വരപ്രത്ത്, പ്രസാദ് വിലങ്ങില്‍, ലിസി.പി, ജീവനക്കാരായ സുധീര്‍ പി., മിനി.കെ.ടി, ഫസലുല്‍ റഹ്മാന്‍, ലിഷേ ജ് കെ.സി., എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.

യാത്രയയപ്പിന് നന്ദി പറഞ്ഞു കൊണ്ട് പ്രദീപ് കുമാര്‍ പി, ശ്രീകല വി, രജീഷ് പി.ബി, ജിത എസ് നായര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4940/farewell-was-organized-for-the-employees-in-chorode-garama-panchayath)