---
title: "ഭരണ സിരാ കേന്ദ്രത്തെ  മാഫിയാ സംഘങ്ങളിൽ നിന്ന് മോചിപ്പിക്കുക; ആർ.എം.പി.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "Liberate the ruling Sira Center from mafia groups; The RMPI organized a protest march"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49432/liberate-the-ruling-sira-center-from-mafia-groups-the-rmpi-organized-a-protest-march"
published_at: "2022-06-17T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ac6c40653db_strike.jpg"
keywords: []
---

# ഭരണ സിരാ കേന്ദ്രത്തെ  മാഫിയാ സംഘങ്ങളിൽ നിന്ന് മോചിപ്പിക്കുക; ആർ.എം.പി.ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **വടകര : **ഇടപാടുകളിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുക, എന്നാവശ്യപ്പെട്ടും ജനാധിപത്യ പ്രതിഷേധങ്ങളെ വേട്ടയാടുന്ന ഭരണകൂട അസഹിഷ്ണുതയ്ക്കെതിരായും ആർ.എം.പി.ഐ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

## Article Content

**വടകര : **ഇടപാടുകളിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടുക, എന്നാവശ്യപ്പെട്ടും ജനാധിപത്യ പ്രതിഷേധങ്ങളെ വേട്ടയാടുന്ന ഭരണകൂട അസഹിഷ്ണുതയ്ക്കെതിരായും ആർ.എം.പി.ഐ നേതൃത്വത്തിൽ വടകരയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

കേരള മുഖ്യമന്ത്രിയേയും ഭരണസിരാകേന്ദ്രത്തെയും കുറിച്ച് അത്യന്തം ഗൗരവകരമായ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും യാതൊരു വിധ അന്വേഷണവും നടത്താതെ പ്രതിഷേധിക്കുന്നവരെ വേട്ടയാടുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളിൽ കറുത്ത മാസ്ക് ഉപയോഗിക്കാൻ പാടില്ലെന്ന അങ്ങേയറ്റം അപഹാസ്യമായ നിലപാടാണ് സർക്കാർ പിന്തുടരുന്നത്.

സമാനതകളില്ലാത്ത പ്രതിഷേധത്തിന് കേരളം സാക്ഷിയാവുമ്പോൾ തെരുവുകളിൽ ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ചും കലാപങ്ങൾ അഴിച്ചുവിട്ടും പ്രതിഷേധങ്ങളെ തല്ലിയൊതുക്കാനുള്ള ഗൂഡനീക്കമാണ് സി.പി.എം നടത്തുന്നത് ഇതിനെതിരെ ജനാധിപത്യവിശ്വാസികൾ ഒന്നിച്ചിറങ്ങണമെന്നും, കേരളത്തിൻ്റെ ഭരണ സിരാ കേന്ദ്രത്തെ കള്ളക്കടത്ത് - മാഫിയാ സംഘങ്ങളിൽ നിന്ന് മോചിപ്പിക്കാൻ കരുത്തുറ്റ ജനകീയ പ്രക്ഷോഭത്തിന് കേരളം തുടക്കം കുറിച്ചിരിക്കുയാണെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. കെ.കെ രമ എം.എൽ.എ, കെ.ചന്ദ്രൻ, ടി.കെ.സിബി, ഏ.പി ഷാജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49432/liberate-the-ruling-sira-center-from-mafia-groups-the-rmpi-organized-a-protest-march)