---
title: "കുന്നുമ്മക്കര , കോൺഗ്രസ്‌ ഓഫീസ് തകർത്ത അക്രമികളെ കണ്ടെത്തണം - ജനകീയമുന്നണി "
english_title: "Kunnummakkara, Congress-office vandals to be found - Janakieya Munnani"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49548/kunnummakkara-congress-office-vandals-to-be-found-janakieya-munnani"
published_at: "2022-06-18T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ad763db0581_kk_rama.jpg"
keywords: []
---

# കുന്നുമ്മക്കര , കോൺഗ്രസ്‌ ഓഫീസ് തകർത്ത അക്രമികളെ കണ്ടെത്തണം - ജനകീയമുന്നണി 

> **Lead Summary:** **ഓർക്കാട്ടേരി : **കുന്നുമ്മക്കരയിലെ കോൺഗ്രസ്‌ ഓഫീസ് തകർത്ത അക്രമികളെ കണ്ടെത്തുന്നതിനായി അന്വേഷണം ത്വരപ്പെടുത്തണമെന്ന് ജനകീയമുന്നണി ആവശ്യപ്പെട്ടു.

## Article Content

**ഓർക്കാട്ടേരി : **കുന്നുമ്മക്കരയിലെ കോൺഗ്രസ്‌ ഓഫീസ് തകർത്ത അക്രമികളെ കണ്ടെത്തുന്നതിനായി അന്വേഷണം ത്വരപ്പെടുത്തണമെന്ന് ജനകീയമുന്നണി ആവശ്യപ്പെട്ടു.

കുന്നുമ്മക്കരയിലെ കോൺഗ്രസ്‌ ഓഫീസ് തകർത്തു തീയിട്ടതിലും സംസ്ഥാനവ്യാപകമായി സി.പി.എം നടത്തുന്ന അക്രമത്തിലും പ്രതിഷേധിച്ച്‌ ജനകീയമുന്നണിയുടെ നേതൃത്വത്തിൽ കുന്നുമ്മക്കരയിൽ സംഗമം സംഘടിപ്പിച്ചു. കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

എം.കെ. യുസഫ് ഹാജി അധ്യക്ഷനായി. ജില്ലാ കോൺഗ്രസ്‌ അധ്യക്ഷൻ അഡ്വ. കെ. പ്രവീൺ കുമാർ, മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള, കോട്ടയിൽ രാധാകൃഷ്ണൻ, ബാബു ഒഞ്ചിയം, ഒ.കെ. കുഞ്ഞബ്ദുള്ള, എ.കെ. ബാബു, സി.കെ. വിശ്വനാഥൻ, പി. രാമകൃഷ്ണൻ, കെ.കെ. കുഞ്ഞമ്മദ്, രാജഗോപാൽ രയരോത്ത്, ഷെജീർ ഏറാമല, വി.പി. ദുൽകിഫിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49548/kunnummakkara-congress-office-vandals-to-be-found-janakieya-munnani)