---
title: "ഷാനിഫിൻ്റെ ദുരന്തം വിശ്വസിക്കാനാകാതെ നാട് "
english_title: "Shanif's tragedy is unbelievable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49640/shanifs-tragedy-is-unbelievable"
published_at: "2022-06-18T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ade66752528_death_shanif.jpg"
keywords: []
---

# ഷാനിഫിൻ്റെ ദുരന്തം വിശ്വസിക്കാനാകാതെ നാട് 

> **Lead Summary:** **വടകര : **വാണിമേൽ തിരികക്കയത്ത് കാൽവഴുതി വെള്ളത്തിലേക്ക് വീണ് മരിച്ച പതിനാറുകാരൻ ഷാനിഫിൻ്റെ ദുരന്തം വിശ്വസിക്കാനാകാതെ നാട്.

## Article Content

**വടകര : **വാണിമേൽ തിരികക്കയത്ത് കാൽവഴുതി വെള്ളത്തിലേക്ക് വീണ് മരിച്ച പതിനാറുകാരൻ ഷാനിഫിൻ്റെ ദുരന്തം വിശ്വസിക്കാനാകാതെ നാട്.

ഇന്ന് ഉച്ചയോടെ കൂട്ടുകാരോടൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തിയ വില്യാപ്പള്ളി കുരുക്കിലാട് സ്വദേശി കൊളായി മീത്തൽ ശംസുവിന്റെ മകൻ ഷാനിഫ് (16) മരിച്ചത് . അപകടത്തിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.. സുഹൃത്തുക്കളായ അഞ്ചുപേർ ഇന്ന് ഉച്ചതിരിഞ്ഞാണ് തിരികക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനെതിയത്.

വെള്ളച്ചാട്ടത്തിന് മുകളിലെ പാറയിൽനിന്ന് കാൽവഴുതി ഷാനിഫ് താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന വിദ്യാർഥികൾ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി ഷാനിഫിനെ ഭൂമിവാതുക്കൽ ടൗണിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49640/shanifs-tragedy-is-unbelievable)