---
title: "വടകരയിൽ അടിയന്തിരാവസ്ഥാ വിരുദ്ധ സമ്മേളനം എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും"
english_title: "MV Shreyams Kumar will inaugurate the anti-emergency conference in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49647/mv-shreyams-kumar-will-inaugurate-the-anti-emergency-conference-in-vadakara"
published_at: "2022-06-18T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62adee8cecac8_Untitled-1.jpg"
keywords: []
---

# വടകരയിൽ അടിയന്തിരാവസ്ഥാ വിരുദ്ധ സമ്മേളനം എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും

> **Lead Summary:** **വടകര : **അടിയന്തിരാവസ്ഥയുടെ നാൽപ്പത്തിയേഴാം വാർഷികവും, സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റും ദീർഘകാലം വടകര എം.എൽ.ഏയും വടകര റൂറൽ ബേങ്ക് സ്ഥാപക പ്രസിഡണ്ടുമായിരുന്ന എം.കൃഷ്ണൻ അനുസ്മരണ ദിനവുമായ ജൂൺ 25 ന് അടിയന്തിരാവസ്ഥാ വിരുദ്ധ സമ്മേളനം നടത്തുവാൻ എൽ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

## Article Content

**വടകര : **അടിയന്തിരാവസ്ഥയുടെ നാൽപ്പത്തിയേഴാം വാർഷികവും, സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റും ദീർഘകാലം വടകര എം.എൽ.ഏയും വടകര റൂറൽ ബേങ്ക് സ്ഥാപക പ്രസിഡണ്ടുമായിരുന്ന എം.കൃഷ്ണൻ അനുസ്മരണ ദിനവുമായ ജൂൺ 25 ന് അടിയന്തിരാവസ്ഥാ വിരുദ്ധ സമ്മേളനം നടത്തുവാൻ എൽ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

ലക്ഷ്മി ഹാളിൽ വൈകുന്നേരം 4 മണിക്ക്പരിപാടി എൽ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ.വർഗ്ഗീസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തും.

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്കരൻ, ജില്ലാ സെക്രട്ടറിമാരായ ഏ.ടി.ശ്രീധരൻ, പി.പി.രാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.കെ.അജിത്കുമാർ, ശ്രീജേഷ് നാഗപ്പള്ളി, മണ്ഡലം വൈസ് പ്രസിഡണ്ട് വി.പി. ജയൻ, പി.വി.സുനീഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരായ പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി.കുമാരൻ, കെ.എം.നാരായണൻ, എന്നിവർ സംസാരിച്ചു മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49647/mv-shreyams-kumar-will-inaugurate-the-anti-emergency-conference-in-vadakara)