---
title: "യുപി കൂട്ടക്കൊല ; നാടെങ്ങും  കര്‍ഷക  സംഘത്തിന്റെ നേതൃത്വത്തില്‍  പ്രതിഷേധം"
english_title: "UP massacre; Farmer Protest led by the group"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4968/up-massacre-farmer-protest-led-by-the-group"
published_at: "2021-10-13T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166bd24727dd_karshaka sangam .jpg"
keywords: []
---

# യുപി കൂട്ടക്കൊല ; നാടെങ്ങും  കര്‍ഷക  സംഘത്തിന്റെ നേതൃത്വത്തില്‍  പ്രതിഷേധം

> **Lead Summary:** **വടകര:** കിഴക്കന്‍ യു പിയിലെ ഖലിംപൂര്‍ഖേരിയില്‍ നടന്ന കര്‍ഷകക്കൂട്ടക്കൊലയില്‍ വിവധ കേന്ദ്രങ്ങളില്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദന പ്രതിഷേധ ദിനം ആചരിച്ചു.

## Article Content

**വടകര:** കിഴക്കന്‍ യു പിയിലെ ഖലിംപൂര്‍ഖേരിയില്‍ നടന്ന കര്‍ഷകക്കൂട്ടക്കൊലയില്‍ വിവധ കേന്ദ്രങ്ങളില്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദന പ്രതിഷേധ ദിനം ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്ര ആഭ്യന്തര സഹ മന്ത്രി രാജിവെയ്ക്കുക , 300 ദിവസമായി സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

വടകര ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന പിക്കറ്റിംഗ് സമരം കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിംഗം അഡ്വ ഇ കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ ബലറാം, മാണിക്കോത്ത് രാഘവന്‍, ഇ മോഹന്‍ദാസ് , പി കെ അശോകന്‍, കാനപ്പള്ളി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4968/up-massacre-farmer-protest-led-by-the-group)