---
title: "കൃത്യം സുരക്ഷിതം; പാർക്കോയിൽ 4k ക്യാമറ ഉപയോഗിച്ച് ലാപ്രോസ്കോപ്പിക്ക് സർജറികൾ "
english_title: "Parco Institute of Medical Sciences Laparoscopic surgeries"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49777/parco-institute-of-medical-sciences-laparoscopic-surgeries"
published_at: "2022-06-19T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af19697f316_laproscopic.jpg"
keywords: []
---

# കൃത്യം സുരക്ഷിതം; പാർക്കോയിൽ 4k ക്യാമറ ഉപയോഗിച്ച് ലാപ്രോസ്കോപ്പിക്ക് സർജറികൾ 

> **Lead Summary:** **വടകര : **ഏറ്റവും മികച്ച ചികിത്സ ഏറ്റവും കുറഞ്ഞ ചിലവിൽ പാർക്കോ ഇൻറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാമതാണിത്. കൃത്യം സുരക്ഷിതവുമായ സർജറികൾ, അത്യാധുനിക 4k ക്യാമറകൾ ഉപയോഗിച്ച് കൊണ്ടുള്ള ലാപ്രോസ്കോപ്പിക്ക് സർജറികളും പാർക്കോ ഹോസ്പിറ്റലിൽ ആരംഭിച്ചു കഴിഞ്ഞു.

## Article Content

**വടകര : **ഏറ്റവും മികച്ച ചികിത്സ ഏറ്റവും കുറഞ്ഞ ചിലവിൽ പാർക്കോ ഇൻറ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ ലക്ഷ്യങ്ങളിൽ ഒന്നാമതാണിത്. കൃത്യം സുരക്ഷിതവുമായ സർജറികൾ, അത്യാധുനിക 4k ക്യാമറകൾ ഉപയോഗിച്ച് കൊണ്ടുള്ള ലാപ്രോസ്കോപ്പിക്ക് സർജറികളും പാർക്കോ ഹോസ്പിറ്റലിൽ ആരംഭിച്ചു കഴിഞ്ഞു.

വിദഗ്ത ഡോക്ടർമാരുടെ പാനൽ നേതൃത്വം നൽകുന്ന ജനറൽ ആൻ്റ് ലാപ്രോസ്കോപ്പിക്ക് സർജറി വിഭാഗത്തിൽ ലോകത്ത് ലഭ്യമായതിൽ ഏറ്റവും മികച്ച ശസ്ത്രക്രീയ ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. സർജറി വിഭാഗത്തെ കുറിച്ച് അറിയാനും ഡോക്ടർമാരുടെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 04962519999 എന്ന നമ്പറിൽ ബന്ധപ്പെടാം.

ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ അഥവാ താക്കോൽദ്വാര ശസ്ത്രക്രിയ വളരെവേഗം വ്യാപകമാകുകയാണ് അതിന്റെ കാരണം അതിൽ നിന്നുള്ള അളവറ്റ പ്രയോജനങ്ങൾ തന്നെയാണ്. സാധാരണ ചെയ്യുന്ന ശസ്ത്രക്രിയകൾ വയറിനു മുകളിൽ വലിയമുറിവുകളുണ്ടാക്കി ചെയ്യുമ്പോൾ ഇതിൽ വയറിന്റെ ഭിത്തികളിൽ ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കി അതിലൂടെയാണു ശസ്ത്രക്രിയകൾ ചെയ്യുന്നത്.

വയറിനുള്ളിലേക്ക് ഒരു പ്രത്യകതരം സൂചി കടത്തിവിട്ട് അതിൽ കൂടി കാർബൺഡൈ ഓക്സൈഡ് വാതകം കടത്തിവിട്ട് വയർ വികസിപ്പിക്കുന്നു. ഒരു പ്രത്യേക മെഷീന്റെ സഹായത്തോടെ ഒരോ രോഗിയുടെയും ആവശ്യമനുസരിച്ചു വളരെ കൃത്യതയോടെ വാതകം കടത്തിവിടാൻ സാധിക്കും. അതിനുശേഷം ഒന്നോ രണ്ടോ സെന്റീമീറ്റർ നീളമുള്ള മുറിവുകൾ ആവശ്യമുള്ള ഭാഗത്തുണ്ടാക്കി അതിലൂടെ ഒരു ട്യൂബ് (ട്രോക്കാർ) കടത്തിവിടുന്നു.

ശസ്ത്രക്രിയയുടെ ആവശ്യമനുസരിച്ച് ഈ ട്യൂബിന്റെ വലുപ്പത്തിലും വ്യത്യാസങ്ങൾ വരും. പല തരത്തിലും വലുപ്പത്തിലും ഉള്ള ടെലിസ്കോപ്പുകൾ ആവശ്യാനുസരണം ഉപയോഗിക്കുന്നു. രോഗിയുടെ പ്രായവും ശസ്ത്രക്രിയയുടെ രീതിയും അനുസരിച്ചു ടെലിസ്കോപ്പും ഉപകരണങ്ങളും തിരഞ്ഞെടുക്കുന്നു.

ടെലിസ്കോപ്പിന്റെ അഗ്രത്തിലുള്ള ക്യാമറയിലൂടെ ഡോക്ടറുടെ മുന്നിലുള്ള ടെലിവിഷൻ സ്ക്രീനിൽ വളരെ കൃത്യമായും വലുതായും (വയറുതുറന്നു കാണുന്നതിലും വലുപ്പത്തിലും വ്യക്തമായും) ആന്തരീക അവയവങ്ങൾ കാണാം. വയറിന്റെ മറ്റുഭാഗ ആവശ്യമനുസരിച്ചു കടത്തിവിടുന്ന ട്യൂബിലൂടെ പ്രത്യേകതരം ട്യൂബിലൂടെ പ്രത്യേകതരം ഉപകരണങ്ങൾ കടത്തിവിടുന്നു.

ഈ ഉപകരണങ്ങൾക്കു നീളമുള്ളതിനാൽ വയറിന്റെ വെളിയിൽ നിന്നും നിയന്ത്രിക്കാൻ സാധിക്കുന്നു. അവയുടെ സഹായത്തോടെ അവയവങ്ങൾ മുറിക്കുവാനോ കരിക്കുവാനോ സാധിക്കുന്നു. ആവശ്യമുണ്ടെങ്കിൽ സൂചി ഉപയോഗിച്ച് അവയവങ്ങൾ തുന്നിച്ചേർക്കുവാനും കഴിയും.

സാധാരണ ശസ്ത്രക്രിയയിൽ ചെയ്യാവുന്ന എല്ലാകാര്യങ്ങളും താക്കോൽ ശസ്ത്രക്രിയയിലൂടെ സാധ്യമാണ്. ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിൽ പരിചയസമ്പത്തു വളരെ അത്യാവശ്യമുള്ള കാര്യമാണ്.

പരിചയസമ്പത്തുള്ള ഒരു ഡോക്ടർ ശസ്ത്രക്രിയ നടത്തിയാൽ ശസ്ത്രക്രിയയിൽ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെ കുറയും പരിചയസമ്പത്തു കുറഞ്ഞവർ ഈ ശസ്ത്രക്രിയ ചെയ്യുമ്പോൾ വയറിനുള്ളിലേക്കു വായു കടത്തുന്നതിനുള്ള സൂചി കടത്തുമ്പോഴോ, ട്രോക്കാർ കടത്തുമ്പോഴോ അവയവങ്ങളിൽ മുറിവുകൾ ഉണ്ടാകുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിക്കുകയാണെങ്കിലും അതു തക്കസമയത്തു മനസ്സിലാക്കുകയാണെങ്കി വയർ തുറന്നു സാധാരണ ശസ്ത്രക്രിയയിലൂടെ അതിനു പരിഹാരം കാണാം.

**ചെലവ് വളരെ കൂടുതലാണോ? **

പൊതുവേയുള്ള ധാരണയാണ് ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കു ചെലവു കൂടുതലാണ് എന്നത്. ശസ്ത്രക്രിയയുടെ മാത്രം ചെലവു സാധാരണ ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ തന്നെയായിരിക്കും. പക്ഷേശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ആശുപത്രി വാസക്കാലത്തെ വരുമാനനഷ്ട തുടങ്ങിയ ആകമാന ചെലവ് താരതമ്യപ്പെടുത്തുമ്പോൾ വലിയ വ്യത്യാസം വരില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49777/parco-institute-of-medical-sciences-laparoscopic-surgeries)