---
title: "മടപ്പള്ളി ഗവ: കോളജില്‍ തണല്‍ മരം മുറിച്ചു;  പ്രതിഷേധവുമായി യു.ഡി എസ്.എഫ്"
english_title: "The shade tree was cut down at Madappally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4978/the-shade-tree-was-cut-down-at-madappally"
published_at: "2021-10-13T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6166ca910d176_udfs workers .jpg"
keywords: []
---

# മടപ്പള്ളി ഗവ: കോളജില്‍ തണല്‍ മരം മുറിച്ചു;  പ്രതിഷേധവുമായി യു.ഡി എസ്.എഫ്

> **Lead Summary:** **മടപ്പള്ളി **: മടപ്പള്ളി കോളേജിലേക്കുള്ള വഴിയില്‍ , തണല്‍ വിരിച്ചു നിന്നിരുന്ന പന്ത്രണ്ടോളം മരങ്ങള്‍ വെട്ടിനിരത്തിയതിനെതിരെ മടപ്പള്ളി കോളേജിലെ യു. ഡി . എസ് . എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

## Article Content

**മടപ്പള്ളി **: മടപ്പള്ളി കോളേജിലേക്കുള്ള വഴിയില്‍ , തണല്‍ വിരിച്ചു നിന്നിരുന്ന പന്ത്രണ്ടോളം മരങ്ങള്‍ വെട്ടിനിരത്തിയതിനെതിരെ മടപ്പള്ളി കോളേജിലെ യു. ഡി . എസ് . എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി നടപ്പാത പണിയാനാണെന്നാണ് അധികൃതരുടെ വിശദീകരണം. കൂട്ടത്തില്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകാമായിരുന്ന ഒരു തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നെങ്കിലും ബാക്കിയൊക്കെ തണല്‍ മരങ്ങളായിരിന്നു. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട മരങ്ങളാണ് മുറിച്ചവയില്‍ മിക്കതും. യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

യു.ഡി.എസ്.എഫ് യൂണിറ്റ് ചെയര്‍മാന്‍ നന്ദഗോപാല്‍ എസ്.ആര്‍ അധ്യക്ഷത വഹിച്ചു . പ്രകൃതിയോട് ഇണങ്ങിയ ഒരു വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്.ആധുനിക ലോകത്ത് പ്രകൃതിയോട് ഇണങ്ങിയ വിദ്യാഭ്യാസ സമ്പ്രദായത്തിനാണ് ലോക ജനത പ്രാമുഖ്യം നല്‍കുന്നത്. ഈ അവസരത്തില്‍ കലാലയയങ്ങളെ ഹരിതാഭമാക്കുന്ന , തണലൊരുക്കുന്ന അപൂര്‍വ്വ ഇനം മരങ്ങള്‍ വെട്ടി നശിപ്പിച്ചത് പ്രതിഷേധാര്‍ഹമാണ്.നാം വികസനത്തിന് എതിരല്ല. വികസനം ആവശ്യങ്ങളേ തൃപ്ത്തിപ്പെടുത്തുവാന്‍ ഉള്ളതാവണം , അനാവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതാവരുതെന്നും, പ്രകൃതിയോട് ഇണങ്ങിക്കൊണ്ടുള്ള വികസനമാണ് ആവശ്യമെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. എസ് .യു യൂണിറ്റ് പ്രസിഡന്റ് അമല്‍ തോമസ് അഭിപ്രായപ്പെട്ടു.

എം. എസ് . എഫ് യൂണിറ്റ് പ്രസിഡണ്ടായ മിഷാല്‍ ബഷീര്‍ യു. ഡി. എസ്.എഫ് ഭാരവാഹികളായ മുഹമ്മദ് ഇര്‍ഷാദ് പി , തഫ്‌സീന , ഹിബ നസ്‌റിന്‍ , റാഷി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4978/the-shade-tree-was-cut-down-at-madappally)