---
title: "പുതിയ തലമുറയെ വായിക്കാൻ പരിശീലിപ്പിക്കണം - മനയത്ത് ചന്ദ്രൻ"
english_title: "The new generation should be trained to read - Manayath Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49829/the-new-generation-should-be-trained-to-read-manayath-chandran"
published_at: "2022-06-19T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af558bac7a5_Untitled-2.jpg"
keywords: []
---

# പുതിയ തലമുറയെ വായിക്കാൻ പരിശീലിപ്പിക്കണം - മനയത്ത് ചന്ദ്രൻ

> **Lead Summary:** **കുറിഞ്ഞാലിയോട് : **വായനയിലൂടെ സാംസ്കാരിക പ്രക്രിയക്ക് വേഗം കൂട്ടണെമെന്നും പുതിയ തലമുറയെ വായിക്കാൻ പഠിപ്പിക്കണമെന്നും സംസ്ഥാന ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു.

## Article Content

**കുറിഞ്ഞാലിയോട് : **വായനയിലൂടെ സാംസ്കാരിക പ്രക്രിയക്ക് വേഗം കൂട്ടണെമെന്നും പുതിയ തലമുറയെ വായിക്കാൻ പഠിപ്പിക്കണമെന്നും സംസ്ഥാന ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു.

ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് നവ സംസ്കാര പരിഷത്ത് ഗ്രന്ഥാലയം സംഘടിപ്പിച്ച പി എൻ പണിക്കർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുസ്തകം മരിക്കുന്നില്ലെന്നു മാത്രമല്ല അധുനിക മാധ്യമങ്ങൾക്ക് അച്ചടി മാധ്യമം പുതിയ മുഖം നൽകുകയാണ് ചെയ്യുന്നത്. കെ.പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

പി.കെ.രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഏ.പി അശോകൻ, ബാലവേദി പ്രസിഡണ്ട് തേജ മനോജ്, സെക്രട്ടറി ഹൃദ്യ ആർ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. പി. ടി.കെ സുരേഷ് ബാബു സ്വാഗതവും എം.കെ അജിത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49829/the-new-generation-should-be-trained-to-read-manayath-chandran)