---
title: "എം ദാസൻ പഠന ഗവേഷണ കേന്ദ്രത്തിന് തുടക്കമായി  "
english_title: "M Dasan Study and Research Center was started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49831/m-dasan-study-and-research-center-was-started"
published_at: "2022-06-19T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62af58c5aeb0a_m_dasan.jpg"
keywords: []
---

# എം ദാസൻ പഠന ഗവേഷണ കേന്ദ്രത്തിന് തുടക്കമായി  

> **Lead Summary:** **വടകര : **ഒഞ്ചിയം രക്തസാക്ഷിത്വം 75 മത് വാർഷികാചരണ ഭാഗമായി സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി നേതൃത്വത്തിൽ എം ദാസൻ പഠന ഗവേഷണ കേന്ദ്രത്തിന് തുടക്കമായി.

## Article Content

**വടകര : **ഒഞ്ചിയം രക്തസാക്ഷിത്വം 75 മത് വാർഷികാചരണ ഭാഗമായി സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മറ്റി നേതൃത്വത്തിൽ എം ദാസൻ പഠന ഗവേഷണ കേന്ദ്രത്തിന് തുടക്കമായി.

> നാദാപുരം റോഡ് കേളുഏട്ടൻ ഹാളിൽ  സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. " വൈരുദ്ധ്യാത്മ ഭൗതികവാദം " വിഷയത്തിൽ പുത്തലത്ത് ദിനേശൻ ക്ലാസെടുത്തു.      

പുരോഗമന പ്രസ്ഥാനത്തിനും യുവജന - വിദ്യാർത്ഥി പ്രസ്ഥാനത്തിനും മാർഗദർശിയായ എം ദാസൻ്റെ സ്മരണാർത്ഥമുള്ള പഠന ഗവേഷണ കേന്ദ്രം സാമൂഹ്യ മുന്നേറ്റത്തിന് കരുത്താകുമെന്ന് അദ്ദഹം പറഞ്ഞു.      

ഒഞ്ചിയത്തിൻ്റെ സമര പൈതൃകം പുതുതലമുറക്ക് പകർന്നു നൽകുക, ചരിത്ര ഗവേഷണങ്ങൾക്ക് സൗകര്യം ഒരുക്കുക, ഡോക്യുമെൻ്റഷൻ ചെയ്യുക, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, ബഹുജന വിദ്യാഭ്യാസത്തിന് വേദിയൊരുക്കുക,  തുടങ്ങിയവയാണ് ഗവേഷണ കേന്ദ്രത്തിൻ്റെ ലക്ഷ്യം. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സ്വാഗതം പറഞ്ഞു.

ഏരിയാ കമ്മറ്റിയംഗം എൻ ബാലകൃഷ്ണൻ അധ്യക്ഷനായി.  ആർ ഗോപാലൻ, ഇ കെ നാരായണൻ, പിശ്രീധരൻ,  പി രാജൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49831/m-dasan-study-and-research-center-was-started)