---
title: "‘സ്മാരകശിലകൾ’  പരിഷത്ത് ആസ്വാദനക്കുറിപ്പ് മത്സരം; 30-ന് മുമ്പ് വാട്‌സാപ്പ് ചെയ്യാം"
english_title: "'Smarakshilakal' Parishad Enjoyment Notes Contest; WhatsApp can be done before 30th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49883/smarakshilakal-parishad-enjoyment-notes-contest-whatsapp-can-be-done-before-30th"
published_at: "2022-06-20T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62affe301037a_writing.jpg"
keywords: []
---

# ‘സ്മാരകശിലകൾ’  പരിഷത്ത് ആസ്വാദനക്കുറിപ്പ് മത്സരം; 30-ന് മുമ്പ് വാട്‌സാപ്പ് ചെയ്യാം

> **Lead Summary:** **വടകര:** ശാസ്ത്രസാഹിത്യ പരിഷത്ത് വടകരമേഖലാ കമ്മിറ്റി വായനദിനാചരണത്തിന്റെ ഭാഗമായി വടകര, പയ്യോളി നഗരസഭാ പരിധിക്കുള്ളിലെ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പുസ്തക ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നു. 12 വയസ്സിൽ താഴെ, 17 വയസ്സിൽ താഴെ എന്നി വിഭാഗങ്ങളിലാണ് മത്സരം.

## Article Content

**വടകര:** ശാസ്ത്രസാഹിത്യ പരിഷത്ത് വടകരമേഖലാ കമ്മിറ്റി വായനദിനാചരണത്തിന്റെ ഭാഗമായി വടകര, പയ്യോളി നഗരസഭാ പരിധിക്കുള്ളിലെ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പുസ്തക ആസ്വാദനക്കുറിപ്പ് മത്സരം നടത്തുന്നു. 12 വയസ്സിൽ താഴെ, 17 വയസ്സിൽ താഴെ എന്നി വിഭാഗങ്ങളിലാണ് മത്സരം.

12 വയസ്സിൽ താഴെയുള്ള കുട്ടികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതെങ്കിലും ഒരുപുസ്തകം വായിച്ച് മൂന്നുപേജിൽ കവിയാതെ കുറിപ്പ് തയ്യാറാക്കി ജൂൺ 30-ന് മുമ്പ് അയക്കണം. 17 വയസ്സിൽ താഴെയുള്ളവർ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകൾ’ എന്ന പുസ്തകത്തെക്കുറിച്ച് നാലുപേജിൽ കുറിപ്പ് തയ്യാറാക്കി അയക്കണം.

ആസ്വാദനക്കുറിപ്പുകൾ 9446683445, 9447516968 എന്നീ നമ്പറുകളിലേക്ക് വാട്‌സാപ്പ് ചെയ്യണം. തപാൽ വഴി അയക്കുന്നവർ 'മാസ്റ്റേഴ്‌സ് അക്കാദമി, പുതിയ ബസ്‌സ്റ്റാൻഡ്, വടകര 673101 എന്ന വിലാസത്തിൽ അയക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49883/smarakshilakal-parishad-enjoyment-notes-contest-whatsapp-can-be-done-before-30th)