---
title: "കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കും- ടി സിദ്ദിഖ് എം എല്‍ എ"
english_title: "Attempts To Destroy Congress Will Be Resisted And Defeated: T Siddique MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49894/attempts-to-destroy-congress-will-be-resisted-and-defeated-t-siddique-mla"
published_at: "2022-06-20T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b00783b7d96_anusmaranam.jpg"
keywords: []
---

# കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമം ചെറുത്ത് തോല്‍പ്പിക്കും- ടി സിദ്ദിഖ് എം എല്‍ എ

> **Lead Summary:** **വടകര: **നാഷണൽ ഹെറാള്‍ഡിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും തകര്‍ക്കാനുള്ള ശ്രമം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുത്ത് തോല്‍പ്പിക്കുമെന്ന് കെ പി സി സി വര്‍ക്കിങ്ങ് പ്രസിഡന്റ് ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു. നേരത്തെ തെളിവില്ലാത്തതിനെ തുര്‍ന്ന് ഒഴിവാക്കിയ സംഭവം രാഹുല്‍ഗാന്ധിയെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ച് ഇ ഡിയെ ഉപയോഗിച്ച് വീണ്ടും അന്വേഷിപ്പിക്കുകയാണ്.

## Article Content

**വടകര: **നാഷണൽ ഹെറാള്‍ഡിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും തകര്‍ക്കാനുള്ള ശ്രമം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുത്ത് തോല്‍പ്പിക്കുമെന്ന് കെ പി സി സി വര്‍ക്കിങ്ങ് പ്രസിഡന്റ് ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു. നേരത്തെ തെളിവില്ലാത്തതിനെ തുര്‍ന്ന് ഒഴിവാക്കിയ സംഭവം രാഹുല്‍ഗാന്ധിയെ തകര്‍ക്കുക എന്ന ലക്ഷ്യം വെച്ച് ഇ ഡിയെ ഉപയോഗിച്ച് വീണ്ടും അന്വേഷിപ്പിക്കുകയാണ്.

രോഗിയായ സോണിയക്ക് മകന്റെ പരിചരണം അത്യവശ്യമായ ഘട്ടത്തിലാണ് മണിക്കൂറുകള്‍ പീഡിപ്പിക്കുന്നത്. എല്ലാ പ്രതിസന്ധികളേയും തകര്‍ത്ത് കോണ്‍ഗ്രസ് തിരിച്ചു വരും. പൊന്നാറത്ത് ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടാളി അശോകന്‍ അധ്യക്ഷത വഹിച്ചു. കെ സി അബു,ഐ മൂസ്സ,എം സി വടകര,സി വത്സന്‍,കോട്ടയില്‍ രാധാകൃഷ്ണന്‍,പുറന്തോടത്ത് സുകുമാരന്‍,സി കെ വിശ്വനാഥന്‍,എടവത്ത്കണ്ടി കുഞ്ഞിരാമന്‍,സുബിന്‍ മടപ്പള്ളി,വി കെ പ്രേമന്‍,എന്‍ ബി പ്രകാശ് കുമാര്‍,കാവില്‍ രാധാകൃഷ്ണന്‍നടക്കല്‍ വിശ്വനാഥന്‍, എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49894/attempts-to-destroy-congress-will-be-resisted-and-defeated-t-siddique-mla)