---
title: "ട്രെയിനിൽ   40 കിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് പത്ത് വർഷം കഠിന തടവ്"
english_title: "Defendant arrested with 40 kg of cannabis on train sentenced to 10 years rigorous imprisonment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/499/defendant-arrested-with-40-kg-of-cannabis-on-train-sentenced-to-10-years-rigorous-imprisonment-new"
published_at: "2021-09-29T23:03:00+05:30"
category: "Vatakara"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6154a5a282f10_arrest.jpg"
keywords: []
---

# ട്രെയിനിൽ   40 കിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് പത്ത് വർഷം കഠിന തടവ്

> **Lead Summary:** **വടകര :** തീവണ്ടി മാർഗ്ഗം ആന്ധ്രയിൽ നിന്നും വിൽപ്പനയ്‌ക്കെത്തിച്ച 40 കിലോ 520 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് പത്തു വർഷം കഠിന തടവും,ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

## Article Content

**വടകര :** തീവണ്ടി മാർഗ്ഗം ആന്ധ്രയിൽ നിന്നും വിൽപ്പനയ്‌ക്കെത്തിച്ച 40 കിലോ 520 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് പത്തു വർഷം കഠിന തടവും,ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

ആന്ധ്രാപ്രദേശ് ഗോദാവരി വെസ്റ്റിൽ രയാളം തോട്ടം വില്ലേജിൽ എലിമെന്ററി സ്കൂളിന് മുൻവശം ഭീമ വാരം മണ്ഡലം ഗുണ സുബ്ബ റാവുവിനെ(57)യാണ് വടകര എൻ. ഡി .പി .എസ് കോടതി ജഡ്ജ് വി .പി .എം സുരേഷ്ബാബു ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം.

2019 ജൂലൈ 22 നാണ് കേസിനാസ്പദമായ സംഭവം.കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്‌ ഫോമിൽ തെക്ക് ഭാഗത്ത് രണ്ട് വലിയ പ്ലാസ്റ്റിക്ക് ചാക്കുകളിലായി 4 പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവ് വിൽപനയ്ക്ക് കൊണ്ട് പോകുമ്പോഴാണ് പ്രതി കോഴിക്കോട് റെയിൽവേ പോലീസ് എസ് . ഐ .പി ജംഷിദും സംഘവും അറസ്റ്റ് ചെയ്തത്.പ്രൊസ്യുക്ക്യൂഷന്‌ വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ അഡ്വ.എ. സനോജ്‌ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/499/defendant-arrested-with-40-kg-of-cannabis-on-train-sentenced-to-10-years-rigorous-imprisonment-new)