---
title: "‘പുതുലഹരിക്ക്‌ ഒരു വോട്ട്‌’; കോളേജുകളിൽ സംഘടിപ്പിക്കുന്ന 'ലഹരിക്കെതിരെ ഒരു വോട്ടെ'ടുപ്പിലേക്കുള്ള രജിസ്ട്രേഷൻ സമാപിച്ചു "
english_title: "'One vote for new intoxication'; Registration for 'One Vote Against Drug Abuse' organized in colleges concludes "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50060/one-vote-for-new-intoxication-registration-for-one-vote-against-drug-abuse-organized-in-colleges-concludes"
published_at: "2022-06-20T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b0afb31f2f5_DRUG.jpg"
keywords: []
---

# ‘പുതുലഹരിക്ക്‌ ഒരു വോട്ട്‌’; കോളേജുകളിൽ സംഘടിപ്പിക്കുന്ന 'ലഹരിക്കെതിരെ ഒരു വോട്ടെ'ടുപ്പിലേക്കുള്ള രജിസ്ട്രേഷൻ സമാപിച്ചു 

> **Lead Summary:** **വടകര: **ജില്ലയിലെ കോളേജുകളിൽ സംഘടിപ്പിക്കുന്ന 'ലഹരിക്കെതിരെ ഒരു വോട്ടെ'ടുപ്പിലേക്കുള്ള രജിസ്ട്രേഷൻ സമാപിച്ചു. ജൂൺ 24 നാണ് വോട്ടെടുപ്പ്. ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി ക്യാമ്പസുകളിൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത്‌ ഭാരത്‌ അഭിയാന്റെയും ക്യാമ്പസ്‌ ഓഫ്‌ കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാരാചാരണത്തോടനുബന്ധിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്.

## Article Content

**വടകര: **ജില്ലയിലെ കോളേജുകളിൽ സംഘടിപ്പിക്കുന്ന 'ലഹരിക്കെതിരെ ഒരു വോട്ടെ'ടുപ്പിലേക്കുള്ള രജിസ്ട്രേഷൻ സമാപിച്ചു. ജൂൺ 24 നാണ് വോട്ടെടുപ്പ്. ബാലറ്റ് ഉപയോഗിച്ചുള്ള വോട്ടെടുപ്പിനായി ക്യാമ്പസുകളിൽ പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത്‌ ഭാരത്‌ അഭിയാന്റെയും ക്യാമ്പസ്‌ ഓഫ്‌ കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാരാചാരണത്തോടനുബന്ധിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്.

ജില്ലയിലെ വർദ്ധിക്കുന്ന ലഹരി ഉപയോഗം കണക്കിലെടുത്ത്‌ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി അവബോധ പരിപാടിയായ ‘പുതുലഹരിയിലേക്ക്‌’ പദ്ധതിയുടെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌.

ഹാനികരമായ പദാർത്ഥങ്ങൾ ഒഴിവാക്കി ജീവിതം തന്നെ ലഹരിയാക്കൂ എന്ന ആശയത്തിലൂന്നി ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക, ജനാധിപത്യ സംവിധാനത്തെയും ഇലക്ഷൻ പ്രക്രിയയെയും വിദ്യാർത്ഥികളെ പരിചയപ്പെടുത്തുക എന്നിവയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്‌.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50060/one-vote-for-new-intoxication-registration-for-one-vote-against-drug-abuse-organized-in-colleges-concludes)