---
title: "മടപ്പള്ളിയിൽ കൂട്ടരൊത്ത്; ഓർമത്തണലിൽ അവർ ഒരിക്കൽക്കൂടി ഒത്തുകൂടി "
english_title: "With the group in Madappally; They gathered together once again in the shade of memory "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50095/with-the-group-in-madappally-they-gathered-together-once-again-in-the-shade-of-memory"
published_at: "2022-06-21T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b14f318a854_MADAPPALLY.jpg"
keywords: []
---

# മടപ്പള്ളിയിൽ കൂട്ടരൊത്ത്; ഓർമത്തണലിൽ അവർ ഒരിക്കൽക്കൂടി ഒത്തുകൂടി 

> **Lead Summary:** **വടകര:** മടപ്പള്ളി ഗവ.കോളേജിൽനിന്ന് 35 വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയവർ ഒരിക്കൽക്കൂടി ഓർമത്തണലിൽ ഒത്തുകൂടി. 1984-87 ബാച്ച് ബിരുദവിദ്യാർഥികളുടെ സംഗമം വടകര തഹസിൽദാർ കെ.കെ. പ്രസിൽ ഉദ്ഘാടനം ചെയ്തു. രംദാസ് വടകര അധ്യക്ഷത വഹിച്ചു.

## Article Content

**വടകര:** മടപ്പള്ളി ഗവ.കോളേജിൽനിന്ന് 35 വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയവർ ഒരിക്കൽക്കൂടി ഓർമത്തണലിൽ ഒത്തുകൂടി. 1984-87 ബാച്ച് ബിരുദവിദ്യാർഥികളുടെ സംഗമം വടകര തഹസിൽദാർ കെ.കെ. പ്രസിൽ ഉദ്ഘാടനം ചെയ്തു. രംദാസ് വടകര അധ്യക്ഷത വഹിച്ചു.

ടി.ടി. മോഹനൻ റിപ്പോർട്ടും പി.പി. പ്രമോദ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ.എം. ഭരതൻ, ബിന്ദു അരവിന്ദ് എന്നിവർ സംസാരിച്ചു. പരിചയപ്പെടൽ ചടങ്ങ് എം.ടി. രമേഷ് ഉദ്ഘാടനം ചെയ്തു.

നാടക-സിനിമാപ്രവർത്തകർ സുവീരൻ, സുനിൽ മടപ്പള്ളി തുടങ്ങിയവർ അനുഭവം പങ്കുവെച്ചു. കലാപരിപാടികളും ഉണ്ടായി. ഭാരവാഹികൾ: ബഷീർ (പ്രസി), സുന്ദരൻ തോലേരി, ബിന്ദു അരവിന്ദ് (വൈ.പ്രസി), കെ.പി. രാജീവൻ (സെക്ര.), മധു പുതുപ്പണം, ബബിത പാനൂർ (ജോ.സെക്ര.), ടി.ടി. മോഹനൻ (കോ-ഓർഡിനേറ്റർ), സി. സോമൻ (ജോ.കോ-ഓർഡിനേറ്റർ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50095/with-the-group-in-madappally-they-gathered-together-once-again-in-the-shade-of-memory)