---
title: "രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു;  എടച്ചേരി പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ്സ്  മാർച്ച്"
english_title: "Rahul Gandhi is being hunted; Congress march to Edachery post office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50238/rahul-gandhi-is-being-hunted-congress-march-to-edachery-post-office"
published_at: "2022-06-21T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1e4268e7fe_rahul_gandhi.jpg"
keywords: []
---

# രാഹുൽ ഗാന്ധിയെ വേട്ടയാടുന്നു;  എടച്ചേരി പോസ്റ്റ് ഓഫീസിലേക്ക് കോൺഗ്രസ്സ്  മാർച്ച്

> **Lead Summary:** **എടച്ചേരി : ** രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എടച്ചേരി മണ്ഡലം കോണ്ഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ എടച്ചേരിയിലെ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്ച്ച് ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി : ** രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും വേട്ടയാടുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എടച്ചേരി മണ്ഡലം കോണ്ഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ എടച്ചേരിയിലെ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്ച്ച് ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

മണ്ടലം പ്രസിഡണ്ട് എംകെ പ്രേമദാസ്‌ അധ്യക്ഷനായി. സി പവിത്രൻ, പി ദാമോദരൻ, അർജുൻ ശ്യാം വടക്കയിൽ, പി രാമചന്ദ്രൻ, മജീദ് തലായി എന്നിവർ പ്രസംഗിച്ചു .പി സുമലത, പി ഭാസ്കരൻ, കണ്ടിയില് നിജേഷ്, ഇബ്രാഹിം കായപ്പനിച്ചി,ഒപി ഗോപാലൻ, വി മുകുന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50238/rahul-gandhi-is-being-hunted-congress-march-to-edachery-post-office)