---
title: "ഒച്ചിൻ്റെ വേഗം...സഞ്ചാരികൾക്ക് നിരാശ; സാന്റ്ബാങ്ക്സ് നവീകരണം പ്രവൃത്തി ഇഴയുന്നു."
english_title: "The speed of the snail... Tourists are disappointed;sandbanks renovation work is dragging on."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50260/the-speed-of-the-snail-tourists-are-disappointedsandbanks-renovation-work-is-dragging-on"
published_at: "2022-06-21T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1fce5c3d0a_sandbanks.jpg"
keywords: []
---

# ഒച്ചിൻ്റെ വേഗം...സഞ്ചാരികൾക്ക് നിരാശ; സാന്റ്ബാങ്ക്സ് നവീകരണം പ്രവൃത്തി ഇഴയുന്നു.

> **Lead Summary:** **വടകര:** മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാന്റ്ബാങ്ക്സ് വികസന പ്രവൃത്തി ഇഴയുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് നിരാശ. കോവിഡിന്റ ഇളവുകളിൽ വേഗതത്തിൽ നടന്ന പ്രവൃത്തി അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് വേഗത കുറഞ്ഞത്.

## Article Content

**വടകര:** മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സാന്റ്ബാങ്ക്സ് വികസന പ്രവൃത്തി ഇഴയുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് നിരാശ. കോവിഡിന്റ ഇളവുകളിൽ വേഗതത്തിൽ നടന്ന പ്രവൃത്തി അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് വേഗത കുറഞ്ഞത്.

ലാൻഡ്സ്കേപ്പിങ്,ശുചിമുറി,ജലവിതരണം,നടപ്പാതകൾ, വെളിച്ച സംവിധാനമുൾപെടെയുള്ള പ്രവൃത്തിയാണ് പാതിവഴിയിൽ കിടക്കുന്നത്.കടൽ തീരത്തോട് ചേർന്ന് ടൈലുകൾ പതിച്ച് ഇരിപ്പിടങ്ങൾ ഒരുക്കിയെങ്കിലും പൂർണ്ണമായിട്ടില്ല. കോവിഡിന് ശേഷം സാന്റ്ബാങ്ക്സിലേക്ക് സഞ്ചാരികളുടെ തിരക്ക് ക്രമാതീതമായി വർദ്ദിച്ചിട്ടുണ്ട്.

എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ദിപ്പിക്കുന്നതിൽ മെല്ലെപ്പോക്ക് തുടരുകയാണ്. ഭിന്നശേഷിക്കാർക്കുള്ള റാം പിന്റെ കൈവരി തകർന്ന് കിടക്കുകയാണ്. സാന്റ് ബാങ്ക് സിലെ തെങ്ങുകളിൽ നിന്ന് മാസങ്ങളായി തേങ്ങ പറിച്ചെടുക്കാത്തത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ടെണ്ടർ നടപടികൾ വൈകിയതാണ് തേങ്ങ പറിച്ചെടുക്കുന്നതിന് തടസമായതെന്നാണ് വിവരം.

ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടത്തുന്നത്. സംസ്ഥാന സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2,26,98,818 (രണ്ടു കോടി ഇരുപത്തിയാറു ലക്ഷത്തി തൊണ്ണൂറ്റി എണ്ണായിരത്തി എണ്ണൂറ്റി പതിനെട്ടു രൂപ) രൂപയാണ് അനുവദിച്ചത്. ഇറിഗേഷൻ വകുപ്പിന്റ 27 ലക്ഷം രൂപയും വികസനത്തിന് അനുവദിച്ചിട്ടുണ്ട്. ഡി. ടി .പി .സി യുടെ മേൽനോട്ടത്തിൽ സിൽക്കിന്റ നേതൃത്വത്തിലാണ് സാന്റ് ബാങ്ക്സിന്റ പ്രവർത്തനങ്ങൾ നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50260/the-speed-of-the-snail-tourists-are-disappointedsandbanks-renovation-work-is-dragging-on)