---
title: "കടലാക്രമണ ഭീഷണി; മുകച്ചേരി ആവിക്കൽ റോഡ് പുനർ നിർമ്മിച്ചില്ല"
english_title: "the threat of sea attack; Mukacheri Avikkal Road Not Rebuilt"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50261/the-threat-of-sea-attack-mukacheri-avikkal-road-not-rebuilt"
published_at: "2022-06-21T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b1ffeaa7b9d_mukacheri_.jpg"
keywords: []
---

# കടലാക്രമണ ഭീഷണി; മുകച്ചേരി ആവിക്കൽ റോഡ് പുനർ നിർമ്മിച്ചില്ല

> **Lead Summary:** **വടകര: **ടൗട്ടേ തീർത്ത ദുരിതത്തിൽ നിന്നും കടലോരവാസികൾക്ക് മോചനമില്ല. മുകച്ചേരി ആവിക്കൽ റോഡ് പുനർ നിർമ്മിക്കാൻ നടപടിയില്ല. വർഷത്തോളമായി കടലാക്രമണത്തിൽ തീരദേശ റോഡ് കടലെടുത്തിട്ട് .റോഡിന്റ അര കിലോ മീറ്ററോളം ഭാഗമാണ് തകർന്ന് കിടക്കുന്നത്. കാലവർഷം ശക്തമാവുന്നതിന് മുമ്പേ ഈ ഭാഗങ്ങൾ സംരക്ഷിച്ച് നിർത്തിയില്ലെങ്കിൽ ബാക്കിയായ തീരം കൂടി കടലെടുക്കുന്ന സ്ഥിതിയാണുള്ളത്.

## Article Content

**വടകര: **ടൗട്ടേ തീർത്ത ദുരിതത്തിൽ നിന്നും കടലോരവാസികൾക്ക് മോചനമില്ല. മുകച്ചേരി ആവിക്കൽ റോഡ് പുനർ നിർമ്മിക്കാൻ നടപടിയില്ല. വർഷത്തോളമായി കടലാക്രമണത്തിൽ തീരദേശ റോഡ് കടലെടുത്തിട്ട് .റോഡിന്റ അര കിലോ മീറ്ററോളം ഭാഗമാണ് തകർന്ന് കിടക്കുന്നത്. കാലവർഷം ശക്തമാവുന്നതിന് മുമ്പേ ഈ ഭാഗങ്ങൾ സംരക്ഷിച്ച് നിർത്തിയില്ലെങ്കിൽ ബാക്കിയായ തീരം കൂടി കടലെടുക്കുന്ന സ്ഥിതിയാണുള്ളത്.

തകർന്ന റോഡിനോട് ചേർന്ന് കിടക്കുന്ന കടൽ ബിത്തിയും തകർന്ന് കിടക്കുകയാണ് ഇതു കൊണ്ട് തന്നെ സമീപ ത്തെ വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.

തീരത്തെ വൈദ്യുതി പോസ്റ്റുകളടക്കം തകർന്ന് വീണത് മാറ്റി സ്ഥാപിച്ചെങ്കിലും റോഡിന്റ തകർന്ന ഭാഗത്ത് കുഴിച്ചിട്ട പോസ്റ്റുകൾ തകർച്ച ഭീഷണി നേരിടുകയാണ്. കടലോര മേഖലയുടെ മറ്റ് ഭാഗങ്ങളിൽ കടൽ ബിത്തി നിർമ്മാണം പുരോഗമിക്കു മ്പോൾ ഈ ഭാഗം അവഗണിക്കപ്പെട്ട് കിടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50261/the-threat-of-sea-attack-mukacheri-avikkal-road-not-rebuilt)