---
title: "ജില്ലയിൽ ഒന്നാമത്; വടകര താലൂക്കിൽ വിതരണം ചെയ്തത് 2133 മുൻഗണന റേഷൻ കാർഡുകൾ "
english_title: "First in the district; 2133 priority ration cards distributed in Vadakara taluk "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50262/first-in-the-district-2133-priority-ration-cards-distributed-in-vadakara-taluk"
published_at: "2022-06-21T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b202e00c966_ration.jpg"
keywords: []
---

# ജില്ലയിൽ ഒന്നാമത്; വടകര താലൂക്കിൽ വിതരണം ചെയ്തത് 2133 മുൻഗണന റേഷൻ കാർഡുകൾ 

> **Lead Summary:** **വടകര: **സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി വടകര താലൂക്കിൽ സിവിൽ സപ്ലൈസ് വിതരണം ചെയ്തത് 2133 മുൻഗണന റേഷൻ കാർഡുകൾ . ജില്ലയിൽ ഏറ്റവും കൂടുതൽ മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തത് വടകര താലൂക്കിലാണ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും വടകരക്കാണ് .

## Article Content

**വടകര: **സംസ്ഥാന സർക്കാറിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി വടകര താലൂക്കിൽ സിവിൽ സപ്ലൈസ് വിതരണം ചെയ്തത് 2133 മുൻഗണന റേഷൻ കാർഡുകൾ . ജില്ലയിൽ ഏറ്റവും കൂടുതൽ മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തത് വടകര താലൂക്കിലാണ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും വടകരക്കാണ് .

കഴിഞ്ഞ മെയ് ജൂൺ മാസങ്ങളിലായാണ് താലൂക്കിൽ മുൻഗണനാ കാർഡുകൾ അനുവദിച്ചത്. ജില്ലയിൽ 8280 കുടുംബങ്ങളാണ് മുൻഗണനാ കാർഡിന് അർഹരായത്. കോഴിക്കോട് 1995, കൊയിലാണ്ടി 1894, താമരശേരി 940, സിറ്റി റേഷനിങ്ങ് ഓഫീസ് കോഴിക്കോട് നോർത്ത് 452, സൗത്ത് 866 എന്നിങ്ങനെയാണ് ജില്ലയിൽ കാർഡ് നൽകിയ കുടുംബങ്ങളുടെ എണ്ണം. താലൂക്കിന് അനുവദിച്ചു കിട്ടിയ രണ്ട് എ.എ.വൈ കാർഡുകൾ നിർധന കുടുംബാംഗങ്ങളായ വടകര പാക്കയിൽ സ്വദേശി കുനിയിൽ രാജേഷിനും രയരങ്ങോത്ത് ചെറിയ കാവുതി വയൽ ലീലക്കും നൽകി.

പുതുതായി നൽകിയ റേഷൻ കാർഡുകൾക്ക് ഈ മാസം മുതൽ ഭക്ഷ്യവസ്തുക്കൾ അനുവദിച്ചതായി താലൂക്ക് സപ്ലൈ ഓഫീസർ ടി .സി സജീവൻ പറഞ്ഞു. ഇവർക്ക് കാർഡുകൾ ഓൺലൈനിൽ നിന്നും പകർപ്പെടുത്ത് ഉപയോഗിക്കാം. ടി.എസ്. ഒയുടെ നേതൃത്വത്തിൽ സപ്ലൈ ഓഫീസിലെ ജീവനക്കാരുടെ കൂട്ടായശ്രമമാണ് വിജയത്തിലെത്തിയത്.

ബുധനാഴ്ചകളിൽ നടത്തിയ അദാലത്തുകൾ വഴിയാണ് താലൂക്കിൽ മുൻഗണനാ കാർഡുകൾ അനുവദിച്ചിരുന്നത്. നിലയിൽ അപേക്ഷ ഓൺലൈനായാണ് സ്വീകരിക്കുന്നത്. അർഹരായ ഗുണഭോക്താക്കൾക്ക് അക്ഷയ സെൻ്ററുകൾ മുഖേനയോ മറ്റ് ഓൺലൈൻ സെൻ്ററുകൾ മുഖേനയോ അപേക്ഷ സമർപ്പിക്കാം. അധികൃതരുടെ പരിശോധക്ക് ശേഷം മുൻഗണനാ കാർഡ് അനുവദിക്കും. ബുക്ക് ആയും ഇ.റേഷൻ കാർഡായും എ.ടി.എം രൂപത്തിലും കാർഡുകൾ ലഭിക്കും മൂന്ന് റേഷൻ കാർഡുകൾക്കും തുല്യ പരിഗണയാണ് ലഭിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50262/first-in-the-district-2133-priority-ration-cards-distributed-in-vadakara-taluk)