---
title: "പൂട്ടാൻ ഉത്തരവ്; വടകര സേവറി റെസ്റ്റോറന്റ് പൂട്ടാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്  "
english_title: "order to shut down;  Grama Panchayat Secretary Issues Notice To Close Vadakara Savory Restaurant  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50480/order-to-shut-down-grama-panchayat-secretary-issues-notice-to-close-vadakara-savory-restaurant"
published_at: "2022-06-23T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b3dbb857d65_savoury.jpg"
keywords: []
---

# പൂട്ടാൻ ഉത്തരവ്; വടകര സേവറി റെസ്റ്റോറന്റ് പൂട്ടാൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്  

> **Lead Summary:** **വടകര: **മലിനീകരണ നിയന്ത്രണബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലും മാലിന്യനിർമാർജനപ്ലാന്റ് പ്രവർത്തിക്കാത്തതിനാലും സേവറി റെസ്റ്റോറന്റ് പൂട്ടാൻ ചോറോട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. ചോറോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡെയ്‌സി ഖോരെ നടത്തിയ പുനഃപരിശോധനയുടെ റിപ്പോർട്ടുപ്രകാരമാണ് നടപടി.

## Article Content

**വടകര: **മലിനീകരണ നിയന്ത്രണബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലും മാലിന്യനിർമാർജനപ്ലാന്റ് പ്രവർത്തിക്കാത്തതിനാലും സേവറി റെസ്റ്റോറന്റ് പൂട്ടാൻ ചോറോട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. ചോറോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡെയ്‌സി ഖോരെ നടത്തിയ പുനഃപരിശോധനയുടെ റിപ്പോർട്ടുപ്രകാരമാണ് നടപടി.

നേരത്തേ മെഡിക്കൽ ഓഫീസർ നടത്തിയ പരിശോധനപ്രകാരം ഇതുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. തുടർന്ന്, സ്ഥാപനത്തിൽനിന്ന് കിട്ടിയ മറുപടിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ വീണ്ടും പരിശോധന നടത്തി.

കെട്ടിടത്തിന്റെ ഏറ്റവും അടിത്തട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമാകുമെന്നും ഇതുപരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെന്നും ഓഫീസർ റിപ്പോർട്ട് നൽകി. ഇതേത്തുടർന്നാണ് പൂട്ടാൻ വീണ്ടും നോട്ടീസ് നൽകിയത്. സ്ഥാപനത്തിന്റെ വാദം കേട്ടശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50480/order-to-shut-down-grama-panchayat-secretary-issues-notice-to-close-vadakara-savory-restaurant)