---
title: "വായന വാരാചരണവും  വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനവും"
english_title: "Reading Week and inauguration of Vidyarangam Literary Forum"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50536/reading-week-and-inauguration-of-vidyarangam-literary-forum"
published_at: "2022-06-23T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b410ce56f1b_nellacheri.jpg"
keywords: []
---

# വായന വാരാചരണവും  വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനവും

> **Lead Summary:** **ഒഞ്ചിയം: **നെല്ലാച്ചേരി എൽ. പി. സ്കൂളിൽ വായനവാരം പരിപാടിയുടെ ഭാഗമായി വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനം ചെയ്തു. സഞ്ചാര സാഹിത്യത്തിനുള്ള എസ്. കെ. പൊറ്റേക്കാട്ട് അവാർഡ് ജേതാവ് അനു പാട്യംസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ഒഞ്ചിയം: **നെല്ലാച്ചേരി എൽ. പി. സ്കൂളിൽ വായനവാരം പരിപാടിയുടെ ഭാഗമായി വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനം ചെയ്തു. സഞ്ചാര സാഹിത്യത്തിനുള്ള എസ്. കെ. പൊറ്റേക്കാട്ട് അവാർഡ് ജേതാവ് അനു പാട്യംസ് പരിപാടി ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ . ടി. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാബു. കെ. പി, ആർ. ശ്രീരാജ് എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ് മഹിത. പി. പി സ്വാഗതവും അനു. ആർ നന്ദിയും പറഞ്ഞു. വായനമത്സരവിജയികൾക്കുള്ള സമ്മാനവിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50536/reading-week-and-inauguration-of-vidyarangam-literary-forum)