---
title: "'വൈബ്' വിജയാരവം ശനിയാഴ്ച്ച വടകര ടൗൺ ഹാളിൽ"
english_title: "'Vibe' Vijayaaravam to be held at Vadakara Town Hall on Saturday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50638/vibe-vijayaaravam-to-be-held-at-vadakara-town-hall-on-saturday"
published_at: "2022-06-23T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b48563a5b36_rema.jpg"
keywords: []
---

# 'വൈബ്' വിജയാരവം ശനിയാഴ്ച്ച വടകര ടൗൺ ഹാളിൽ

> **Lead Summary:** **വടകര: **കെ.കെ രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ വൈബ്(വടകരാസ് ഇനീഷ്യേറ്റീവ് ഫോർ ബെറ്റർ എഡ്യുക്കേഷൻ)ന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വടകര മണ്ഡലത്തിലെ വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും, വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് വടകര ടൗൺ ഹാളിൽ നടക്കും.

## Article Content

**വടകര: **കെ.കെ രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ വൈബ്(വടകരാസ് ഇനീഷ്യേറ്റീവ് ഫോർ ബെറ്റർ എഡ്യുക്കേഷൻ)ന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വടകര മണ്ഡലത്തിലെ വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും, വിജയിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും ശനിയാഴ്ച്ച കാലത്ത് 9 മണിക്ക് വടകര ടൗൺ ഹാളിൽ നടക്കും.

രാവിലെ 9ന് റജ്സ്ട്രേഷൻ ആരംഭിക്കും. 9.30ന് എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി പ്രമുഖ കരിയർ വിദഗ്ധൻ റിയാസ് റൂമി നയിക്കുന്ന കരിയർ ഗൈഡൻസ്-മോട്ടിവേഷൻ ക്ലാസ് നടക്കും. 11ന് കെ.മുരളീധരൻ എം.പി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും.

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം കെ.കെ.രമ എം.എൽ.എയും, എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകൾക്കുള്ള ഉപഹാരം റൂറൽ എസ്.പി ഡോ. എ.ശ്രീനിവാസും നൽകും. ഡി.ഇ.ഒ ഹെലൻ ഹൈസന്ത് മെൻഡോൺസ് അധ്യക്ഷയാകും. നഗരസഭ അധ്യക്ഷ കെ.പി ബിന്ദു മുഖ്യാതിഥിയാകും.

മണ്ഡലത്തിലെ പഞ്ചായത്തു പ്രസിഡന്റുമാർ,വിദ്യാഭ്യസ പ്രവർത്തകർ എന്നിവർ സംബന്ധിക്കും. തുടർന്ന് ഉച്ചയ്ക്ക് 2ന് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്ക് പ്ലസ്ടു പ്രവേശനം എളുപ്പമാക്കുന്ന കരിയർ സ്‌കേപ്പ് പരിപാടി നടക്കും. കൂടുതൽ വിവരങ്ങൾക്ക് 9048243050 നമ്പരിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50638/vibe-vijayaaravam-to-be-held-at-vadakara-town-hall-on-saturday)