---
title: "ജനസഭയിൽ ഐസക്ക്; എൽഐസി സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ 6ന് വടകരയിൽ ജനസഭ "
english_title: "Isaac in the House of Representatives;   Jana Sabha To Be Held In Vadakara Against LIC Privatisation Move On 6th "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50658/isaac-in-the-house-of-representatives-jana-sabha-to-be-held-in-vadakara-against-lic-privatisation-move-on-6th"
published_at: "2022-06-23T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b4a864c9cc1_lic_janasabha.jpg"
keywords: []
---

# ജനസഭയിൽ ഐസക്ക്; എൽഐസി സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ 6ന് വടകരയിൽ ജനസഭ 

> **Lead Summary:** > **വടകര: ** "എൽഐസി യെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട് " എന്ന ക്യാമ്പയിൻ്റെ ഭാഗമായി വടകരയിൽ നടക്കുന്ന ജനസഭ ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.

## Article Content

> **വടകര: ** "എൽഐസി യെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ട് " എന്ന ക്യാമ്പയിൻ്റെ ഭാഗമായി വടകരയിൽ നടക്കുന്ന ജനസഭ ഡോ.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും.

ക്യാമ്പയിൻ്റെ ഭാഗമായി രൂപീകരിച്ച പീപ്പിൾ ഫോർ എൽഐസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6ന് വൈകിട്ട് 4 മണിക്ക് വടകര മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്ന ജനസഭയാണ് തോമസ് ഐസക് ഉദ്ഘാടനം ചെയ്യുക.

പരിപാടി വിജയിപ്പിക്കാനുള്ള സ്വാഗത സംഘം രൂപീകരണ യോഗം 24 ന് വെള്ളിയാഴ്ച്ച വൈകിട്ട് 5ന് വടകര കേളു വേട്ടൻ മന്ദിരത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50658/isaac-in-the-house-of-representatives-jana-sabha-to-be-held-in-vadakara-against-lic-privatisation-move-on-6th)