---
title: "ഉദ്ഘാടനം നാളെ; ആയഞ്ചേരിയിൽ സഹകരണ നീതി മെഡിക്കൽ ലാബ് "
english_title: "Inauguration tomorrow; Co-operative Justice Medical Lab at Ayancherry "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50704/inauguration-tomorrow-co-operative-justice-medical-lab-at-ayancherry"
published_at: "2022-06-24T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b53d2dcb43c_ahammad_deverkovil.jpg"
keywords: []
---

# ഉദ്ഘാടനം നാളെ; ആയഞ്ചേരിയിൽ സഹകരണ നീതി മെഡിക്കൽ ലാബ് 

> **Lead Summary:** **വടകര: **പൊന്മേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ആരംഭിക്കുന്ന സഹകരണ നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം 25-ന് വൈകീട്ട്‌ അഞ്ചുമണിക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

## Article Content

**വടകര: **പൊന്മേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ആരംഭിക്കുന്ന സഹകരണ നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം 25-ന് വൈകീട്ട്‌ അഞ്ചുമണിക്ക് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.

കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. അധ്യക്ഷനാവും. ആയഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മെഷീൻ ഉദ്ഘാടനവും വടകര സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ടി. സുധീഷ് കൗണ്ടറിന്റെ ഉദ്ഘാടനവും നിർവഹിക്കും.

എല്ലാ ലാബ് ടെസ്റ്റുകളും കുറഞ്ഞനിരക്കിൽ ലഭ്യമാവുന്നതിനൊപ്പം ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ ടെസ്റ്റുകളും സൗജന്യനിരക്കിൽ ലഭ്യമാകുന്ന പാക്കേജുകളും മറ്റ് ഓഫറുകളും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ. സോമൻ, ബാങ്ക് പ്രസിഡന്റ് വി.ടി. ബാലൻ, സെക്രട്ടറി അനിൽ ആയഞ്ചേരി, ഡയറക്ടർ ടി.വി. കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50704/inauguration-tomorrow-co-operative-justice-medical-lab-at-ayancherry)