---
title: "അക്ഷരമുറ്റത്ത് ചാച്ചാജി; പുതുപ്പണം ജെ.എൻ.എം. ഗവ. ഹയർസെക്കൻഡറിയിൽ ജവാഹർലാൽ നെഹ്രുവിന്റെ പ്രതിമ "
english_title: "Chachaji in the courtyard; J.N.M. Gov. Jawaharlal Nehru's statue in higher secondary "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50713/chachaji-in-the-courtyard-jnm-gov-jawaharlal-nehrus-statue-in-higher-secondary"
published_at: "2022-06-24T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b542b993942_K_MURALEEDHARAN_.jpg"
keywords: []
---

# അക്ഷരമുറ്റത്ത് ചാച്ചാജി; പുതുപ്പണം ജെ.എൻ.എം. ഗവ. ഹയർസെക്കൻഡറിയിൽ ജവാഹർലാൽ നെഹ്രുവിന്റെ പ്രതിമ 

> **Lead Summary:** **വടകര:** ഇനി അക്ഷരമുറ്റത്ത് ചാച്ചാജിയുടെ നിറപുഞ്ചിരിയും .പുതുപ്പണം ജെ.എൻ.എം. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ജവാഹർലാൽ നെഹ്രുവിന്റെ പ്രതിമ കെ. മുരളീധരൻ എം.പി. അനാച്ഛാദനംചെയ്തു. കെ.കെ. രമ എം.എൽ.എ. അധ്യക്ഷതവഹിച്ചു.

## Article Content

**വടകര:** ഇനി അക്ഷരമുറ്റത്ത് ചാച്ചാജിയുടെ നിറപുഞ്ചിരിയും .പുതുപ്പണം ജെ.എൻ.എം. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ജവാഹർലാൽ നെഹ്രുവിന്റെ പ്രതിമ കെ. മുരളീധരൻ എം.പി. അനാച്ഛാദനംചെയ്തു. കെ.കെ. രമ എം.എൽ.എ. അധ്യക്ഷതവഹിച്ചു.

വിരമിച്ച അധ്യാപകരായ കെ. പ്രമോദൻ, പി. ബഷീർ, വി.പി. പ്രസന്നകുമാരി, ഓഫീസ് സ്റ്റാഫ് കെ. സജിത എന്നിവർക്ക് യാത്രയയപ്പ് നൽകി. കെ. നിഷ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.എം.എം.എസ്. വിജയികൾക്ക് സിന്ധു പ്രേമൻ ഉപഹാരംനൽകി.

ടി.വി. അബ്ദുൾ സലിം, കെ. നിഷ, കെ.എം. ഹരിദാസൻ, പി. രജനി, വി.കെ. അസീസ്, സി.കെ. കരിം, പി.കെ. സിന്ധു, ഫൗസിയ, പി.കെ. ബാലകൃഷ്ണൻ, ബി. ബാജേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50713/chachaji-in-the-courtyard-jnm-gov-jawaharlal-nehrus-statue-in-higher-secondary)