---
title: "'പോർക്കളം' തെരഞ്ഞെടുപ്പ് ചൂടിൽ  എടച്ചേരി നോർത്ത് യു പി സ്കൂൾ"
english_title: "Edachery North UP School in election"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50846/edachery-north-up-school-in-election"
published_at: "2022-06-24T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b5ccf50527d_election.jpg"
keywords: []
---

# 'പോർക്കളം' തെരഞ്ഞെടുപ്പ് ചൂടിൽ  എടച്ചേരി നോർത്ത് യു പി സ്കൂൾ

> **Lead Summary:** **എടച്ചേരി : ** നിലപാടുകളും പ്രഖ്യാപനങ്ങളുമായി 'പോർക്കളം' ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് ചൂടിൽ എടച്ചേരി നോർത്ത് യു പി സ്കൂൾ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'പോർക്കളം' പരിപാടി സംഘടിപ്പിച്ചു.

## Article Content

**എടച്ചേരി : ** നിലപാടുകളും പ്രഖ്യാപനങ്ങളുമായി 'പോർക്കളം' ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് ചൂടിൽ എടച്ചേരി നോർത്ത് യു പി സ്കൂൾ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'പോർക്കളം' പരിപാടി സംഘടിപ്പിച്ചു.

പോർക്കളം പരിപാടിയിൽ സ്ഥാനാർഥികൾ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. മത്സരിക്കുന്ന 5 സ്ഥാനാർഥികളും അവരുടെ ആശയങ്ങൾ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് സ്ഥാനാർഥികൾ മറുപടി പറഞ്ഞു.

ഹൃത്വിക, അനുപ്രിയ,ശ്രീനന്ദ്, ദേവർഷ്, ശ്രീദേവ് രഞ്ജിത്ത് എന്നിവരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാം ഘട്ടങ്ങളിലൂടെയും കടന്നുപോയാണ് ഈ വർഷം സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം, നാമനിർദ്ദേശ പത്രിക സ്വീകരിക്കൽ, നാമനിർദ്ദേശ പത്രിക പിൻവലിക്കൽ, ചിഹ്നം അനുവദിക്കൽ, സ്ഥാനാർഥി പ്രഖ്യാപനം, പ്രചരണം, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ജൂൺ 27 തിങ്കളാഴ്ച നടക്കും.

ജൂൺ 28 ന് വിജയിക്കുന്ന സ്ഥാനാർഥി സ്കൂൾ ലീഡറായി സത്യപ്രതിജ്ഞ ചെയ്യും . പോർക്കളം പരിപാടി സയന. പി എന്ന വിദ്യാർത്ഥി നിയന്ത്രിച്ചു. വിനോദൻ മാസ്റ്റർ, വികേഷ് മാസ്റ്റർ, ശമ്മാസ് മാസ്റ്റർ, ജോജി കൃഷ്ണൻ മാസ്റ്റർ, അമൽ മാസ്റ്റർ എന്നിവർ പോർക്കളം പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50846/edachery-north-up-school-in-election)