---
title: "ചാനിയം കടവില്‍  നിന്നും പെരുംപാമ്പിനെ പിടി കൂടി"
english_title: " caught th big  snake from cahaniyam katavu "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5086/caught-th-big-snake-from-cahaniyam-katavu"
published_at: "2021-10-14T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6167c5e4435b3_big sanake .jpg"
keywords: []
---

# ചാനിയം കടവില്‍  നിന്നും പെരുംപാമ്പിനെ പിടി കൂടി

> **Lead Summary:** **തിരുവള്ളൂര്‍:** മഴവെള്ളം ഇറങ്ങിയതോടെ ഇഴജന്തുക്കള്‍ നാട്ടുകാര്‍ക്ക് ഭീതി പരത്തുന്നു. ചാനിയം കടവില്‍ നിന്നും പിടികൂടിയ പെരുംപാമ്പിനെ വനം വകുപ്പ് അധികൃര്‍ക്ക് കൈമാറി. ഇന്നലെ രാത്രി 10 മണിയോടെയാണ് നരിക്കുന്നുമ്മല്‍ ബാബുവിന്റെ വീട്ടില്‍ നിന്നാണ് 6 മീറ്റര്‍ നീളമുള്ള പൊരുംപാമ്പിനെ പിടികൂടിയത്.

## Article Content

**തിരുവള്ളൂര്‍:** മഴവെള്ളം ഇറങ്ങിയതോടെ ഇഴജന്തുക്കള്‍ നാട്ടുകാര്‍ക്ക് ഭീതി പരത്തുന്നു. ചാനിയം കടവില്‍ നിന്നും പിടികൂടിയ പെരുംപാമ്പിനെ വനം വകുപ്പ് അധികൃര്‍ക്ക് കൈമാറി. ഇന്നലെ രാത്രി 10 മണിയോടെയാണ് നരിക്കുന്നുമ്മല്‍ ബാബുവിന്റെ വീട്ടില്‍ നിന്നാണ് 6 മീറ്റര്‍ നീളമുള്ള പൊരുംപാമ്പിനെ പിടികൂടിയത്.

മരപ്പട്ടിയെ വിഴുങ്ങുന്നതിനിടെയാണ് പെരുംപാമ്പിനെ വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ പ്രദേശവാസികളുടെ സഹായത്തോടെ കുറ്റ്യാടി ഫോറസ്റ്റ് റെയ്്ഞ്ച് ഓഫീസിന് കൈമാറുകയായിരുന്നു. പെരുംപാമ്പിന് 35 കിലോയോളം തൂക്കമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5086/caught-th-big-snake-from-cahaniyam-katavu)