---
title: "വിദ്യാർഥിനിയെ തെരുവുനായ കടിച്ചു; രക്ഷിച്ചത് അധ്യാപിക "
english_title: "Student bitten on street; Rescued by teacher"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50892/student-bitten-on-street-rescued-by-teacher"
published_at: "2022-06-25T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b6605035a69_dog.jpg"
keywords: []
---

# വിദ്യാർഥിനിയെ തെരുവുനായ കടിച്ചു; രക്ഷിച്ചത് അധ്യാപിക 

> **Lead Summary:** **വടകര : **സ്കൂൾ വിദ്യാർഥിനിയെ തെരുവുനായ കടിച്ചു കീറി. കുട്ടിയെ രക്ഷിച്ചത് ഒപ്പമെത്തിയ അധ്യാപിക.പുത്തൂർ ഗവ.എച്ച്.എസ്.എസിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെയാണ് തെരുവുനായ കടിച്ചു.

## Article Content

**വടകര : **സ്കൂൾ വിദ്യാർഥിനിയെ തെരുവുനായ കടിച്ചു കീറി. കുട്ടിയെ രക്ഷിച്ചത് ഒപ്പമെത്തിയ അധ്യാപിക.പുത്തൂർ ഗവ.എച്ച്.എസ്.എസിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെയാണ് തെരുവുനായ കടിച്ചു.

എട്ടാംക്ലാസ് വിദ്യാർഥിനി ദിയയ്ക്കാണ് കടിയേറ്റത്. രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ പിറകിൽ നിന്നുവന്ന നായ കുട്ടിയുടെ തുടയിലാണ് കടിച്ചത്. അടുത്തുണ്ടായിരുന്ന അധ്യാപികയാണ് കുട്ടിയെ രക്ഷിച്ചത്.

തുടർന്ന് വടകര ഗവ. ജില്ലാശുപത്രിയിൽ ചികിത്സതേടി. ഇതിനുമുമ്പും ഈ പരിസരത്തുനിന്ന് കുട്ടികൾക്ക് തെരുവുനായയുടെ കടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. നായശല്യംകാരണം ഭീതിയിലാണ് കുട്ടികളും രക്ഷിതാക്കളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50892/student-bitten-on-street-rescued-by-teacher)