---
title: "മാർച്ചിനിടെ സംഘർഷം; വടകരയിൽ 50 ഇടത് യുവജനനേതാക്കൾക്കെതിരേ പോലീസ് കേസ് "
english_title: "Clashes during March; Police case against 50 leftist youth leaders in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/50893/clashes-during-march-police-case-against-50-leftist-youth-leaders-in-vadakara"
published_at: "2022-06-25T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b662aa7c569_ldyf_2.jpg"
keywords: []
---

# മാർച്ചിനിടെ സംഘർഷം; വടകരയിൽ 50 ഇടത് യുവജനനേതാക്കൾക്കെതിരേ പോലീസ് കേസ് 

> **Lead Summary:** **വടകര : **പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൻ വടകരയിൽ 57 ഇടത് യുവജനനേതാക്കൾക്കെതിരേ പോലീസ് കേസ്. അഗ്നിപഥ് വിഷയത്തിൽ എൽ.ഡി.വൈ.എഫ്. വടകര മുഖ്യതപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. തപാൽ ഓഫീസ് ഗേറ്റ് തള്ളിത്തുറക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് പോലീസുമായി ഉന്തുംതള്ളുമുണ്ടായത്.

## Article Content

**വടകര : **പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൻ വടകരയിൽ 57 ഇടത് യുവജനനേതാക്കൾക്കെതിരേ പോലീസ് കേസ്. അഗ്നിപഥ് വിഷയത്തിൽ എൽ.ഡി.വൈ.എഫ്. വടകര മുഖ്യതപാൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. തപാൽ ഓഫീസ് ഗേറ്റ് തള്ളിത്തുറക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് പോലീസുമായി ഉന്തുംതള്ളുമുണ്ടായത്.

ഇതിനിടെ എസ്.ഐ. വിഷ്ണുവിന് പരിക്കേറ്റു. സംഭവത്തിൽ ഏഴുനേതാക്കൾക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരേ പോലീസ് കേസെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സംഘംചേർന്ന് റോഡ് തടസ്സപ്പെടുത്തിയതിനും അക്രമം നടത്തിയതിനുമാണ് കേസ്.

മാർച്ച് നടക്കുമ്പോൾ കുറച്ച് പോലീസുകാർ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ഉന്തും തള്ളുമായതോടെ കൂടുതൽ പോലീസ് സ്ഥലത്തെത്തി. മാർച്ച് എൽ.വൈ.ജെ.ഡി. സംസ്ഥാനപ്രസിഡന്റ് പി.കെ. പ്രവീൺ ഉദ്ഘാടനം ചെയ്തു. പി. റിബേഷ് അധ്യക്ഷതവഹിച്ചു, കെ. ഭഗീഷ്, ജിജോയ് ആവള, പ്രഭീഷ് ആദിയൂർ, ഹരിദേവ്, വള്ളിൽ ശ്രീജിത്ത്, വി. രഞ്ജിത്ത്, രഞ്ജിഷ്, കാവ്യ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/50893/clashes-during-march-police-case-against-50-leftist-youth-leaders-in-vadakara)